Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏഴാം തവണയും റമദാൻ...

ഏഴാം തവണയും റമദാൻ കിറ്റ്​ വിതരണത്തിന്​ ജുബൈൽ മലയാളി സമാജം, ഒരുക്കം പൂർത്തിയാക്കി

text_fields
bookmark_border
ഏഴാം തവണയും റമദാൻ കിറ്റ്​ വിതരണത്തിന്​ ജുബൈൽ മലയാളി സമാജം, ഒരുക്കം പൂർത്തിയാക്കി
cancel
camera_alt

നെസ്​റ്റോ ഹൈപ്പർമാർക്കറ്റ് ഏരിയ മാനേജർ രാംദാസിൽ നിന്ന് സൈഫുദ്ദീൻ പൊറ്റശ്ശേരിയും ജുബൈൽ മലയാളി സമാജം പ്രതിനിധികളും കിറ്റുകൾ ഏറ്റുവാങ്ങുന്നു

ജുബൈൽ: ജുബൈൽ മലയാളി സമാജം സംഘടിപ്പിക്കുന്ന ഏഴാമത് റമദാൻ കിറ്റ് വിതരണത്തിനായുള്ള കിറ്റുകൾ സ്പോൺസർമാരിൽ നിന്നും ഔപചാരികമായി ഏറ്റുവാങ്ങി. സമാജം പ്രസിഡൻറ്​ തോമസ് മാത്യു മമ്മൂടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉമർ സഖാഫി മൂർക്കനാട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക സേവന രംഗത്ത് ജുബൈൽ മലയാളി സമാജം നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും, വിശുദ്ധ റമദാൻ മാസത്തിൽ അശരണർക്ക് ഇത്തരം പ്രവർത്തനങ്ങൾ വലിയ ആശ്വാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ആദ്യ സ്പോൺസറായ നെസ്​റ്റോ ഹൈപ്പർമാർക്കറ്റിന്റെ പ്രതിനിധി ഏരിയ മാനേജർ രാംദാസിൽ നിന്നും ഇന്ത്യൻ എംബസി കോഓഡിനേറ്റർ സൈഫുദ്ദീൻ പൊറ്റശ്ശേരിയും സമാജം പ്രതിനിധികളും ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് ജുബൈൽ സീനിയർ സ്​റ്റോർ മാനേജർ ഹനീഫ കാപ്പാടിൽ നിന്നും പ്രസിഡൻറ്​ തോമസ് മാമൂടനും മറ്റു പ്രതിനിധികളും കിറ്റുകൾ സ്വീകരിച്ചു. കുൽഫി ബ്രോസ്റ്റഡ് ഉടമ ഷാജഹാനിൽ നിന്നും കിറ്റുകൾ ഏറ്റുവാങ്ങിയത് ജുബൈൽ വനിതാ വിങ് പ്രസിഡൻറ്​ ആശ ബൈജു, രക്ഷാധികാരി സാറാഭായ് സൈഫുദ്ദീൻ എന്നിവരും മറ്റു പ്രതിനിധികളും ചേർന്നാണ്.

ജുബൈലിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും സംബന്ധിച്ച ചടങ്ങിൽ സൈഫുദ്ദീൻ പൊറ്റശ്ശേരി, സലാം ആലപ്പുഴ, ഡോ. ജൗഷീദ്, അബ്​ദുൽ റഊഫ്​, ശിഹാബ് മങ്ങാടൻ, ഷജീർ തച്ചമ്പാറ, രഞ്ജിത്ത്, ഷെഫീക്ക് താനൂർ, ഹമീദ് പയ്യോളി, ബെൻസൺ, സാറാഭായ് സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.

അഡ്വ. ജോസഫ് മാത്യു മാമൂടൻ, എബി ജോൺ ചെറുവക്കൽ, ഹാരിസ്, എൻ.പി. റിയാസ്, മുബാറക് ഷാജഹാൻ, ഗിരീഷ്, സുമോദ് മോഹൻ, ജാഫർ താനൂർ, ഷൈലകുമാർ, ഫരീദ ഹാരിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അർഹരായവരിലേക്ക് റമദാൻ കിറ്റുകൾ സമയബന്ധിതമായി എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സമാജം ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും സന്തോഷ് ചക്കിങ്ങൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanRamadan kitJubail Malayali Samajam
News Summary - Jubail Malayali Samajam completes preparations for seventh Ramadan kit distribution
Next Story