ഉസ്മാൻ ഒട്ടുമ്മലിന് ജുബൈൽ മലയാളി സമാജം യാത്രയയപ്പ് നൽകി
text_fieldsസാമൂഹിക പ്രവർത്തകൻ ഉസ്മാൻ ഒട്ടുമ്മലിന് ജുബൈൽ മലയാളി സമാജം യാത്രയയപ്പ് നൽകിയപ്പോൾ
ജുബൈൽ: നാലു പതിറ്റാണ്ട് നീണ്ട പ്രവാസം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ പൊതുപ്രവർത്തകൻ ഉസ്മാൻ ഒട്ടുമ്മലിന് ജുബൈൽ മലയാളി സമാജം യാത്രയയപ്പ് നൽകി. പ്രസിഡൻറ് തോമസ് മാത്യു മാമൂടൻ അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി മൂസ അറക്കൽ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ ഒട്ടുമ്മലിനെ ബൈജു അഞ്ചൽ പൊന്നാട അണിയിച്ച് ആദരിച്ചു. രക്ഷാധികാരികളായ മൂസ അറക്കൽ, നസറുദ്ദീൻ പുനലൂർ, പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ, ട്രഷറർ സന്തോഷ്, മുബാറക് ഷാജഹാൻ എന്നിവർ ചേർന്ന് സമാജത്തിന്റെ സ്നേഹോപഹാരം കൈമാറി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റിയാസ് ബഷീർ (കെ.എം.സി.സി), ഹമീദ് പയ്യോളി, ഡോ. ജൗഷീദ് (പ്രവാസി വെൽഫെയർ), ഉമർ സഖാഫി മൂർക്കനാട്, ജലീൽ കൊടുവള്ളി (ഐ.സി.എഫ്), സുധീർ (നവോദയ, സവ ആലപ്പുഴ), ഷജീർ തച്ചൻപാറ (ജുബൈൽ എഫ്.സി), റഊഫ്, സജീർ, എൻ.പി.റിയാസ്, അഡ്വ. ജോസഫ് മാത്യു മാമൂടൻ, എബി ജോൺ ചെറുവക്കൽ, സമാജം ലേഡീസ് വിങ് പ്രസിഡൻറ് ആശ ബൈജു, എൽസി ജോയ്സ്, ധന്യ ഫെബിൻ, ബിബി രാജേഷ് എന്നിവർ സംസാരിച്ചു.
ഉസ്മാൻ ഒട്ടുമ്മൽ മറുപടി പ്രസംഗം നടത്തി. മുബാറക് ഷാജഹാൻ പരിപാടി നിയന്ത്രിച്ചു. ഷഫീഖ് താനൂർ, ഗിരീഷ്, ഹാരിസ്, ഷൈല കുമാർ, സിനി സന്തോഷ്, ഫാരിദ ഹാരിസ്, ബിബി രാജേഷ്, ഗീതു വിഷ്ണുജിത്, ഗീത, അബിനാൻ മുഹമ്മദ്, ജലീൽ, അലൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രഷറർ സന്തോഷ് ചക്കിങ്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

