Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈൽ മലയാളി സമാജത്തിന്റെ ‘കാവ്യ കൈരളി’ പ്രകാശനം ചെയ്തു

text_fields
bookmark_border
ജുബൈൽ മലയാളി സമാജത്തിന്റെ ‘കാവ്യ കൈരളി’ പ്രകാശനം ചെയ്തു
cancel

ജുബൈൽ: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ജുബൈൽ മലയാളി സമാജത്തിന്റെ ആദ്യ സംഗീത ആൽബമായ ‘കാവ്യ കൈരളി’ പ്രകാശനം ചെയ്തു. കിംസ് ഹോസ്പിറ്റൽ ഹാളിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് ബൈജു അഞ്ചൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സമാജം ചെയർമാൻ തോമസ് മാത്യു മാമൂടൻ, പ്രസിഡന്റ് ബൈജു അഞ്ചൽ, സാമൂഹിക പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി, സെക്രട്ടറി സന്തോഷ് കുമാർ ചക്കിങ്കൽ, ട്രഷറർ സുമോദ് മോഹൻ എന്നിവർ ചേർന്ന് ആൽബത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. സാറഭായ് സൈഫുദ്ദീൻ, ധന്യ ഫെബിൻ, എൻ.പി റിയാസ്, വിനോദ്, എബി ജോൺ, ഹാരിസ്, ഫരീദ ഹാരിസ്, നദീറ, ശരത്, വികാസ് തുടങ്ങി സമാജം ഭാരവാഹികളും അംഗങ്ങളും കലാസ്നേഹികളും ചടങ്ങിൽ പങ്കെടുത്തു.

സമാജത്തിന്റെ കൂട്ടായ്മയുടെയും സർഗാത്മകതയുടെയും കലാപ്രതിഭകളുടെയും കൂട്ടായ്മയിലൂടെ പിറവികൊണ്ടതാണ് ‘കാവ്യ കൈരളി’. സമാജം ട്രഷറർ സുമോദ് മോഹൻ രചന നിർവഹിച്ച ഗാനത്തിന് ഷൈൻ വെങ്കിടങ്ങ് സംഗീതം പകർന്നു. ഗിരീഷ് കുമാർ, ഡോ. നവ്യ വിനോദ്, മുബാറക് ഷാജഹാൻ, നീതു രാജേഷ്, സന്തോഷ് കുമാർ ചക്കിങ്കൽ, ബിനു ശരത്ത് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. സമാജം സെക്രട്ടറി സന്തോഷ് കുമാർ ചക്കിങ്കലാണ് ആൽബം സംവിധാനം ചെയ്തത്. ആൽബത്തിന്റെ ദൃശ്യാവിഷ്കാര ത്തിൽ ബൈജു അഞ്ചൽ, ഗിരീഷ് കുമാർ, ഡോ. നവ്യ വിനോദ്, മുബാറക് ഷാജഹാൻ, നീതു രാജേഷ്, സന്തോഷ് കുമാർ ചക്കിങ്കൽ, സിനി സന്തോഷ്, ബിനു ശരത്ത്, ആശാ ബൈജു, നിസാർ ഇബ്രാഹിം, നവീൻ കൊതേരി, ബെൻസൺ സാമുവൽ എന്നിവർ പങ്കാളികളായി. ബിനു സ്റ്റുഡിയോ റെക്കോർഡിംഗും സുമോദ് മോഹൻ, നവീൻ കൊതേരി എന്നിവർ ചിത്രീകരണവും നിർവഹിച്ചു. ബാൻസുരി ക്രിയേഷൻസാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jubail Malayali Samajam
Next Story