മരുഭൂ ജീവിതങ്ങൾക്ക് കൈത്താങ്ങുമായി ജുബൈൽ മലയാളി സമാജം
text_fieldsജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മരുഭൂമിയിലേക്ക് പോകുന്ന ജുബൈൽ മലയാളി സമാജം പ്രവർത്തകർ
ജുബൈൽ: മരുഭൂമിയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് സഹായമെത്തിക്കാനുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജുബൈൽ മലയാളി സമാജം തുടക്കം കുറിച്ചു.
ജുബൈൽ കെ.എം.സി.സി മുതിർന്ന നേതാവ് ഹമീദ് പയ്യോളി പരിപാടി ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരികളായ മൂസാ അറക്കൽ, നസ്സാറുദീൻ പുനലൂർ എന്നിവർ ആശംസകൾ നേർന്നു. പ്രസിഡന്റ് തോമസ് മാത്യു മാമുടാൻ യാത്ര ക്യാപ്റ്റനെ പ്രഖ്യാപിച്ചു. രാജേഷ് കായംകുളം, ബൈജു അഞ്ചൽ, തോമസ് മാത്യു മാമുടാൻ, ഷഫീഖ് താനൂർ എന്നിവരാണ് ചാരിറ്റി കൺവീനർമാർ.
ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രഷറർ സന്തോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

