ജുബൈൽ മലയാളി സമാജം ആദരിച്ചു
text_fieldsആതുരശുശ്രൂഷ രംഗത്തു സേവനം ചെയ്ത 15 മലയാളികളെ ജുബൈൽ മലയാളി സമാജം ആദരിച്ചപ്പോൾ
ജുബൈൽ: കോവിഡ് പ്രതിസന്ധിയിൽ ആതുരശുശ്രൂഷ രംഗത്തു സേവനം നടത്തിയ 15 മലയാളികളെ ജുബൈൽ മലയാളി സമാജം ആദരിച്ചു. അഷ്റഫ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡൻറ് തോമസ് മമ്മൂടൻ അധ്യക്ഷത വഹിച്ചു. എസ്. റോബിൻസൺ നാടാർ, എ.ബി. ജോൺ, ബിൻസി, ഫിറോസ് തമ്പി, സതീഷ്കുമാർ എന്നിവർ സംസാരിച്ചു.
ബിജി ബേബി, ബീന എബ്രഹാം, സുജ കൈതവന റജി, ബിന്ദു ജോസ്, സജ്ന ഷിജാസ്, ടി.സി. ലിനീഷ്, ദിവ്യ ദിവാകരൻ, സരിത റോബിൻസൺ, സൂസൻ എബ്രഹാം, മെൽവിൻ മാത്യു, ഷനൂബ് നടുത്തൊടി, ജോബിൻ തോമസ്, ജിയാസ് കീപ്പുറത്, റുബീന ജിയാസ്, സരിത ബിജു എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. എ.കെ. അസീസ്, അജ്മൽ സാബു, നജീബ് വക്കം, ഫെബിൻ, രാജേഷ്, ബിബി, ധന്യ, സാബു മേലേതിൽ എന്നിവർ പെങ്കടുത്തു. അബ്നാൻ മുഹമ്മദ് പ്രാർഥന ചൊല്ലി. ബൈജു അഞ്ചൽ സ്വാഗതവും അഡ്വ. ജോസഫ് മമ്മൂടൻ നന്ദിയും പറഞ്ഞു. ആശ ബൈജു അവതാരകയായിരുന്നു.

