ജുബൈൽ മലർവാടി ബാലസംഘം ഇഫ്താർ സംഗമം
text_fieldsജുബൈൽ മലർവാടി ബാലസംഘം ഇഫ്താർ സംഗമത്തിൽ നിന്ന്
ജുബൈൽ: ജുബൈൽ മലർവാടി ബാലസംഘത്തിെൻറ ആഭിമുഖ്യത്തിൽ ദിവാൻ കോമ്പൗണ്ട് ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
കുട്ടികളും കുടുംബങ്ങളും മലർവാടി മെൻറർമാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ഡോ. ജൗഷീദ് റമദാൻ സന്ദേശം നൽകി.
മനുഷ്യരോടും സഹജീവികളോടുമുള്ള കാരുണ്യം ഇസ്ലാം നൽകുന്ന വലിയ പാഠമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സഹോദരെൻറ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് പോലും അല്ലാഹുവിെൻറ അടുക്കൽ വലിയ പ്രതിഫലം ലഭിക്കുന്ന കാര്യമാണെന്ന് പ്രവാചകൻ മുഹമ്മദ് പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി. മലർവാടി ജുബൈൽ ഇൻ ചാർജ് നഫീസത്ത് ബീവി, അസിസ്റ്റൻറ് റഫീന നസീബ്, മെൻറർമാരായ റിജ്വാൻ ചേളന്നൂർ, ഫിദ നസീഫ, നൂർജഹാൻ, നഹാന, ഷഹബാനത്ത് നിഷാദ്, സഹീറ, റഹ്മത്തുന്നിസ, ഷിബിന മക്കാർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. തനിമ സാംസ്കാരിക വേദി ജുബൈൽ പ്രസിഡൻറ് മുഹമ്മദലി തളിക്കുളം, മഹർ സൈഫ്, ശിഹാബ് മങ്ങാടൻ, ഫസൽ ഇടുക്കി, നിയാസ് നാരകത്ത്, അബ്ദുറഹ്മാൻ മനക്കൽ, അബ്ദുൽ കരീം ആലുവ, തനിമ സാംസ്കാരിക വേദി വനിതാ വിഭാഗം പ്രസിഡൻറ് ഷറഫ റംസി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

