ജുബൈൽ കെ.എം.സി.സി വിജയാഘോഷം
text_fieldsജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നിലമ്പൂർ
ഉപതെരഞ്ഞെടുപ്പ് വിജയാഘോഷം
ജുബൈൽ: നിലമ്പൂർ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു.
കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഹമീദ് പയ്യോളിയും ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറയും ചേർന്ന് കേക്ക് മുറിച്ചു.
റാഫി കൂട്ടായി, ഫിറോസ് വാൽകണ്ടി, ഷിബു കവലയിൽ, റിയാസ് ബഷീർ, ഹബീബ്, സൈദലവി ഒട്ടുമ്മൽ, സൈദലവി പരപ്പനങ്ങാടി, ഷഫീക് താനൂർ, യാസർ മണ്ണാർക്കാട്, പി.എം.ആർ ആസിഫ്, മുനവ്വറുൽ ഫൈറൂസ് കോഡൂർ, റിയാസ് പുളിക്കൽ, ഇല്യാസ് കാസർകോട് തുടങ്ങിയവർ പങ്കെടുത്തു. ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സര വിജയികളെയും തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

