ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെ.എം.സി.സി ധനസഹായം നൽകി
text_fieldsസൗദി ജുബൈൽ കെ.എം.സി.സിയുടെ കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിനുള്ള ധനസഹായം സിറാജ് ആലുവയിൽനിന്ന് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്
ഏറ്റുവാങ്ങുന്നു
ജുബൈൽ: കെ.എം.സി.സി ജുബൈൽ കേന്ദ്ര കമ്മിറ്റി ‘റമദാൻ 2025’ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക, അർബുദ രോഗ നിർണയം തുടങ്ങിയ ചികിത്സാ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധനസഹായം നൽകി.
കെ.എം.സി.സിയുടെ ധനസഹായം ട്രസ്റ്റ് ചെയർമാനും മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി സിറാജ് ആലുവയിൽനിന്നും ഏറ്റുവാങ്ങി.
കളമശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും അൽഖോബാർ കെ.എം.സി.സി സ്ഥാപക ജനറൽ സെക്രട്ടറിയുമായ അഷ്റഫ് പാനായിക്കുളം, ആലങ്ങാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അമീറലി ചിറയം എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള സി.എച്ച് സെൻററുകളും ശിഹാബ് തങ്ങൾ റിലീഫ് സെൻററുകൾ അടക്കം ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി 24 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി ജൂബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ.ആർ. സലാം ആലപ്പുഴ, ബഷീർ വെട്ടുപാറ, അസീസ് ഉണ്ണിയാൽ, ഷിബു കവലയിൽ പല്ലാരിമംഗലം എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

