‘എമർജൻസി റെസ്പോൺസ് ട്രെയിനിങ്’ സംഘടിപ്പിച്ച് ജുബൈൽ കെ.എം.സി.സി
text_fieldsജുബൈൽ കെ.എം.സി.സി സംഘടിപ്പിച്ച എമർജൻസി റെസ്പോൺസ് ട്രെയിനിങ് സെഷൻ
ജുബൈൽ: കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തര സാഹചര്യങ്ങളിൽ പ്രവാസി സമൂഹത്തിനായി പ്രായോഗികമായി ഇടപെടാൻ സജ്ജമായ ടീം രൂപപ്പെടുത്തുന്നതിെൻറ ഭാഗമായി കിംസ് ആശുപത്രി ഓഡിറ്റോറിയത്തിൽ എമർജൻസി റെസ്പോൺസ് ടീം (ഇ.ആർ.ടി) ട്രെയിനിങ് സംഘടിപ്പിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജുബൈൽ കെ.എം.സി.സി പ്രസിഡൻറ് സലാം ആലപ്പുഴ അധ്യക്ഷതവഹിച്ചു.
പ്രവാസികളുടെ മരണം, തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, തൊഴിലുടമയുമായുള്ള പ്രശ്നങ്ങൾ, പൊലീസ് കേസുകൾ എന്നീ വിഷയങ്ങളിൽ കൃത്യവും ഫലപ്രദവുമായ ഇടപെടലുകൾ നടത്താനുള്ള മാർഗനിർദേശങ്ങൾ പരിശീലകരായ ഇക്ബാൽ ആനമങ്ങാട് (അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്), അൻസാരി നാരിയ (വൈസ് പ്രസിഡൻറ്, കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി) എന്നിവർ സദസ്സിനോട് പങ്കുവെച്ചു. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

