ജുബൈൽ കെ.എം.സി.സി ‘എലിവേറ്റ് 2025’ കാമ്പയിൻ
text_fieldsജുബൈൽ കെ.എം.സി.സി ‘എലിവേറ്റ് 2025’ കാമ്പയിൻ സിറ്റി ഏരിയാകമ്മിറ്റി പൊതുയോഗം
ജുബൈൽ: കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ ഒരു വർഷത്തെ കാമ്പയിൻ ‘എലിവേറ്റ് 2025’ന്റെ ഭാഗമായി സിറ്റി ഏരിയാകമ്മിറ്റി പൊതുയോഗം ജുബൈൽ സഫ്രോൺ ഹാളിൽ സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സിറ്റി ഏരിയ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ഷിബു മീരാൻ, ഉസ്മാൻ ഒട്ടുമ്മൽ, സലാം ആലപ്പുഴ, ഹമീദ് പയ്യോളി, ശിഹാബ് കൊടുവള്ളി, ഫിറോസ് വൽക്കണ്ടി, അസീസ് ഉണ്ണിയാൽ എന്നിവർ സംസാരിച്ചു.
തുടർന്ന് സുരക്ഷാപദ്ധതി അവലോകനം സെൻട്രൽ കമ്മിറ്റി സുരക്ഷാ കോഓഡിനേറ്റർ മജീദ് ചാലിയം നടത്തി. ‘സംഘടന’ എന്ന വിഷയത്തിൽ ഫൈസൽ ഇരിക്കൂറും ‘സംഘാടനം’ എന്ന വിഷയത്തെ ആസ്പദമാക്കി ഹബീബ് റഹ്മാനും പ്രവർത്തകരോട് സംവദിച്ചു. ‘ആരോഗ്യം’ എന്ന പ്രബന്ധത്തിലൂടെ പ്രവാസിയുടെ ആരോഗ്യശീലങ്ങളെ കുറിച്ച് ഡോ. ഫവാസ് (ഇന്റേണൽ സ്പെഷ്യലിസ്റ്റ്, ബദർ അൽ ഖലീജ് ആശുപത്രി) സംസാരിച്ചു.
റിയാസ് വേങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ഇല്യാസ്, അബ്ദുൽ സമദ്, ഫെബിൻ പന്തപ്പാടൻ, സുലൈമാൻ കണ്ണൂർ, അബൂബക്കർ കാസർകോട്, മുഹമ്മദ് അഷ്റഫ്, ജാഫർ താനൂർ, പി.വി. ജമാൽ, അബ്ദുൽ കരീം, സമീറലി വളാഞ്ചേരി, ജംഷി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സിറ്റി ഏരിയ ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.