ജുബൈൽ കെ.എം.സി.സി 24 ലക്ഷം രൂപയുടെ റിലീഫ് ഫണ്ട് വിതരണം ചെയ്തു
text_fieldsജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ റമദാൻ റിലീഫ് ഫണ്ട് വിതരണം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
ജുബൈൽ: കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ 24 ലക്ഷം രൂപയുടെ റമദാൻ റിലീഫ് വിതരണോദ്ഘാടനം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പരപ്പനങ്ങാടിയിൽ നടന്ന സമ്മേളനം സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു.
കെ.പി.എ. മജീദ് എം.എൽ.എ, മുൻ മന്ത്രി അബ്ദുറബ്ബ്, എറണാകുളം ജില്ല മുസ്ലിം ലീഗ് ആക്റ്റിങ് പ്രസിഡന്റ് ഇബ്രാഹിം കവലയിൽ, ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ.പി. മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി.പി. ശാഹുൽ ഹമീദ്, മത്സ്യ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ഉമർ ഒട്ടുമ്മൽ, പി.എസ്.എ.എച്ച്. തങ്ങൾ, പി.പി. കോയഹാജി, റഫീഖ് പാറക്കൽ, ഹമീദ് വടകര, സി.ടി.
നാസർ, അലി ഹാജി തെക്കെപ്പാട്, യാസർ മണ്ണാർക്കാട്, അനീസ് താനൂർ, സൈദലവി ഒട്ടുമ്മൽ, അക്ബർ കൂട്ടായി, കെ.പി. നൗഷാദ്, ഇബ്രാഹിം കുട്ടി താനൂർ, സിറാജ് ആലുവ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച്. സെന്ററുകൾ ഉൾപ്പെടെ 29 ജീവകാരുണ്യ സംഘങ്ങൾക്കും 16 വ്യക്തിഗത സഹായവും സമ്മേളനത്തിൽ വെച്ച് പ്രതിനിധികൾക്ക് കൈമാറി.സൗദി കെ.എം.സി.സി നാഷനൽ സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ സ്വാഗതവും ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബു കവലയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

