ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം
text_fieldsജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈൽ റീഗൽ റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത അദ്ദേഹം, കഴിഞ്ഞ വർഷങ്ങളിൽ ജുബൈൽ കെ.എം.സി.സി നടത്തിയ റിലീഫ് പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പ്രശംസിച്ചു.
ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. ജുബൈൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് റാഫി ഹുദവി റമദാൻ സന്ദേശം നൽകി. സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി, വൈസ് ചെയർമാൻ അമീർ അസ്ഹർ എന്നിവർ സംസാരിച്ചു. വിവിധ ഏരിയ കമ്മിറ്റികളിൽനിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. മിർസബ് റിയാസിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി റിയാസ് ബഷീർ സ്വാഗതവും ട്രഷറർ അസീസ് ഉണ്ണിയാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

