ജുബൈൽ കെ.എം.സി.സി അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
text_fieldsഅക്കാദമിക് എക്സലൻസ് അവാർഡ് വിതരണ ചടങ്ങിൽ ജുബൈൽ കെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി
പ്രസിഡന്റ് ഹമീദ് ആലുവ സംസാരിക്കുന്നു
ജുബൈൽ: പ്ലസ് ടു, 10ാം ക്ലാസ്, എൽ.എസ്.എസ്, യു.എസ്.എസ്, നീറ്റ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ജുബൈൽ കെ.എം.സി.സി ആശുപത്രി ഏരിയ കമ്മിറ്റി അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ വിജയിച്ച 36 വിദ്യാർഥികൾ അവാർഡിന് അർഹരായി. ജുബൈൽ ക്ലാസിക് റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ കെ.എം.സി.സി കമ്മിറ്റി നേതാക്കളും സംഘടനാപ്രതിനിധികളും പങ്കെടുത്തു.
കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെ ‘പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക’ എന്ന സന്ദേശത്തിൽ ഊന്നിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എക്സലൻസ് അവാർഡിന്റെ രണ്ടാം സീസണാണ് ഈ വർഷം നടന്നത്. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് ഹമീദ് ആലുവ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ, കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജോയന്റ് സെക്രട്ടറി ശിഹാബ് കൊടുവള്ളി, ജുബൈൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി എന്നിവർ സംസാരിച്ചു. അവാർഡിന് അർഹരായവർ: ഖദീജ നശ, ഫൈഹ കാരലിൽ, കെ. നുഹ ഹബീബ്, എ.പി. മിദ്ഹ ഫാത്തിമ, മുഹമ്മദ് ഫാരിസ്, ഫാതിമ മെഹ്റ, ഹനാൻ ഖദീജ, അഫ്രീൻ ഫിറോസ് വൽക്കണ്ടി, ഹയാ ഹനാൻ, മുഹമ്മദ് ഹാമി, റസിൻ റഹ്മാൻ, അയാൻ നയസ്, ആലിയ തോട്ടുങ്ങൽ നൗഫൽ, ആസിഫ നിസ, മുഹമ്മദ് നുസൈർ, മുഹമ്മദ് ഷഹാം, ഖദീജ അബ്ദുൽ ഹാരിസ്, ഫാത്തിമ നിദ മച്ചിങ്ങൽ, എ.വി. ഇഷിഖ നെഴാൻ, നഫ്ലാസ് മുഹമ്മദ്, സി. നവീദ്, അയ്ഷ സൻഹ, അദ്നാൻ മുഹമ്മദ്, ഫാത്തിമ റഷീദ്, ഹന ഫാത്തിമ, ഹയാ ഫാത്തിമ, അങ്കിത വിനോദ്, ദിന ഷഫീഖ്, എസ്. അനഘ മേനോൻ, ഹന സൈനബ്, പി. മുഹമ്മദ് സാബിത്ത്, അഫ്ന ഷെറിൻ, കെ. അനാമിക, ടി. ബസ്ന മുഹമ്മദ്, ഹൈഫ ഷിഹാബ്.
ഭാരവാഹികളായ റിയാസ് പുളിക്കൽ, നൗഷാദ് ബിച്ചു, അബ്ബാസ് മരതക്കോടൻ, നൗഫൽ കൊടുങ്ങല്ലൂർ, അബൂബക്കർ കാസർകോട്, ഷിബു കവലയിൽ, മാലിക് എമേർജിങ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷാമിൽ ആനിക്കാട്ടിൽ സ്വാഗതവും ജോയന്റ് സെക്രട്ടറി മുനവ്വർ ഫൈറൂസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

