Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈൽ ജെ.ബി.സി-തുഹി ഇന്റർണൽ ബാഡ്മിന്റൺ ലീഗിൽ ‘ടീം ട്രൈക്കേഴ്സ്’ ജേതാക്കൾ

text_fields
bookmark_border
ജുബൈൽ ജെ.ബി.സി-തുഹി ഇന്റർണൽ ബാഡ്മിന്റൺ ലീഗിൽ ‘ടീം ട്രൈക്കേഴ്സ്’ ജേതാക്കൾ
cancel

ജുബൈൽ: ജുബൈൽ ബാഡ്മിന്റൺ ക്ലബ് (ജെ.ബി.സി) സംഘടിപ്പിച്ച ജെ.ബി.സി-തുഹി ഇന്റർണൽ ബാഡ്മിന്റൺ ലീഗിൽ ജിജോ ക്യാപ്റ്റനായ ‘ടീം സ്‌ട്രൈക്കേഴ്‌സ്’ ജേതാക്കളായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ‘ടീം സ്മാഷ് വാരിയർ’ രണ്ടാം സ്ഥാനവും ‘ടീം സിറ്റി ബോയ്സ്’ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ജെ.ബി.സി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മത്സരങ്ങൾ കാണാൻ നിരവധി ആളുകളാണ് എത്തിയത്. പ്രീമിയർ മുതൽ ലെവൽ 5 വരെയുള്ള വിവിധ കാറ്റഗറികളിലായിരുന്നു താരങ്ങൾ മാറ്റുരച്ചത്. ജുബൈലിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ തുഹീ ഹോൾഡിങ്‌സ്, ഇയോൺ ബ്യൂട്ടി സലൂൺ എന്നിവരായിരുന്നു ടൂർണമെന്റിന്റെ പ്രായോജകർ.

മത്സരങ്ങൾക്ക് ശേഷം നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ ജുബൈൽ ബാഡ്മിന്റൺ ക്ലബ് പ്രസിഡന്റ് തിലകനും മറ്റ് ക്ലബ് ഭാരവാഹി കളും ചേർന്ന് വിതരണം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Team Strikers' emerge champions in Jubail JBC-TUHI Internal Badminton League
Next Story