ജുബൈൽ ഹോസ്പിറ്റൽ ഏരിയ കെ.എം.സി.സി വനിത വിങ്ങിന് സ്വീകരണം നൽകി
text_fieldsജുബൈൽ കെ.എം.സി.സി വനിതാ വിങ്ങിനെ ഹോസ്പിറ്റൽ ഏരിയ സെക്രട്ടേറിയേറ്റ് ആദരിച്ചപ്പോൾ
ജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പുനഃസംഘടിപ്പിച്ച വനിതാ വിങ് ഭാരവാഹികൾക്ക് ജുബൈൽ ഹോസ്പിറ്റൽ ഏരിയ സെക്രട്ടേറിയേറ്റ് ആദരവും സ്വീകരണവും നൽകി. ജുബൈൽ സ്പൈസ് റെസ്റ്റോറൻറിൽ വെച്ച് നടന്ന പരിപാടി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലാം ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അബൂബക്കർ കാസർകോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജുബൈൽ പൊതുമണ്ഡലത്തിൽ വനിതാ വിങ്ങിന് വ്യത്യസ്തമായ പരിപാടികൾ വിഭാവനം ചെയ്യേണ്ടതിെൻറ ആവശ്യകത യോഗം വിലയിരുത്തി. വരും ദിവസങ്ങളിൽ സേവനം, വിദ്യാഭ്യാസം, ശാക്തീകരണം, ആരോഗ്യ ക്യാമ്പുകൾ, വിവിധ സഹായ പ്രവർത്തനങ്ങൾ, പരിശീലന ക്ലാസുകൾ, കുടുംബ-സാമൂഹിക ബോധവത്കരണ പരിപാടികൾ തുടങ്ങിയ മേഖലകളിൽ വനിതാ വിങ്ങിെൻറ നേതൃത്വത്തിൽ സജീവമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി. സ്വീകരണ ചടങ്ങിന് പിന്നാലെ വനിതാ വിങ് അംഗങ്ങൾ കേക്ക് മുറിച്ചും മധുരം പങ്കിട്ടും യു.ഡി.എഫ് വിജയവും ആഘോഷമാക്കി മാറ്റി.
പരിപാടിയിൽ ജുബൈൽ കെ.എം.സി.സി ചെയർമാൻ ഹമീദ് പയ്യോളി, ആക്ടിങ് ജനറൽ സെക്രട്ടറി റിയാസ് ബഷീർ, സെക്രട്ടറി ബഷീർ വെട്ടുപാറ, ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി ഭാരവാഹികളായ ശിഹാബ് കൊടുവള്ളി, സൈദലവി പരപ്പനങ്ങാടി, വിവിധ ഏരിയ നേതാക്കളായ ഷഫീക്ക് താനൂർ, മുജീബ് കോഡൂർ, പി.എം.ആർ. ആസിഫ്, സലാം മഞ്ചേരി, സിറാജ്, നൗഫൽ തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ശാമിൽ ആനിക്കാട്ടിൽ ചടങ്ങിൽ സ്വാഗതവും ജോയിൻറ് സെക്രട്ടറി ഫൈറൂസ് കോഡൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

