Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ ഹോ​സ്പി​റ്റ​ൽ...

ജു​ബൈ​ൽ ഹോ​സ്പി​റ്റ​ൽ ഏ​രി​യ കെ.​എം.​സി.​സി വി​ജ​യാ​ഘോ​ഷം

text_fields
bookmark_border
ജു​ബൈ​ൽ ഹോ​സ്പി​റ്റ​ൽ ഏ​രി​യ കെ.​എം.​സി.​സി വി​ജ​യാ​ഘോ​ഷം
cancel
camera_alt

ജു​ബൈ​ൽ ഹോ​സ്പി​റ്റ​ൽ ഏ​രി​യ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷം 

ജു​ബൈ​ൽ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി നേ​ടി​യ വി​ജ​യ​ത്തി​െൻറ​യും തി​ങ്ക​ളാ​ഴ്ച അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന വി.​ഡി. സ​തീ​ശ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​റി​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​െൻറ​യും ഭാ​ഗ​മാ​യി ജു​ബൈ​ൽ ഹോ​സ്പി​റ്റ​ൽ ഏ​രി​യ കെ.​എം.​സി.​സി വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജു​ബൈ​ൽ സ്പൈ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ചും ല​ഡു വി​ത​ര​ണം ചെ​യ്തും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചും വി​ജ​യ​ല​ഹ​രി പ​ങ്കി​ട്ടു. തു​ട​ർ​ന്ന് ജു​ബൈ​ലി​ൽ പു​തു​താ​യി നി​ല​വി​ൽ വ​ന്ന വ​നി​താ വി​ങ്​ പ്ര​വ​ർ​ത്ത​ക​രെ ഹോ​സ്പി​റ്റ​ൽ ഏ​രി​യ കെ.​എം.​സി.​സി ആ​ദ​രി​ച്ചു. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലാം ആ​ല​പ്പു​ഴ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​യ്യോ​ളി, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ബ​ഷീ​ർ, സെ​ക്ര​ട്ട​റി ബ​ഷീ​ർ വെ​ട്ടു​പാ​റ, ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ശി​ഹാ​ബ് കൊ​ടു​വ​ള്ളി, സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, വി​വി​ധ ഏ​രി​യ നേ​താ​ക്ക​ളാ​യ ഷ​ഫീ​ക്ക് താ​നൂ​ർ, മു​ജീ​ബ് കോ​ഡൂ​ർ, പി.​എം.​ആ​ർ. ആ​സി​ഫ്, സ​ലാം മ​ഞ്ചേ​രി, സി​റാ​ജ്, നൗ​ഫ​ൽ തോ​ട്ടു​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ അ​ധി​കാ​രം ഏ​ൽ​ക്കാ​ൻ പോ​കു​ന്ന യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ശാ​മി​ൽ ആ​നി​ക്കാ​ട്ടി​ൽ സ്വാ​ഗ​ത​വും ജോ.​ ​സെ​ക്ര​ട്ട​റി ഫൈ​റൂ​സ് കോ​ഡൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccjubailhospitalvictory celebration
News Summary - Jubail Hospital Area KMCC Victory Celebration
Next Story