ജുബൈൽ സൗഹൃദവേദി ‘വഖഫ് ബിൽ സംവാദസംഗമം’ സംഘടിപ്പിച്ചു
text_fieldsജുബൈൽ സൗഹൃദ വേദി വഖഫ് ബിൽ സംവാദ സംഗമംത്തിൽ ഷംസുദ്ദീൻ പള്ളിയാളി സംസാരിക്കുന്നു
ജുബൈൽ: വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ജുബൈൽ സൗഹൃദവേദി സംവാദസംഗമം സംഘടിപ്പിച്ചു. ജുബൈൽ സൗഹൃദവേദി പ്രവർത്തകരും വിവിധ സാമൂഹിക നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. സംവാദം ഒ.ഐ.സി.സി നേതാവ് അഷ്റഫ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. പുതിയ വഖഫ് ബില്ലിലെ മിക്ക വകുപ്പുകളിലും മുസ്ലിം സമൂഹത്തിന് പ്രതിഷേധമുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും തങ്ങളുടെ മതാനുഷ്ഠാനങ്ങൾ നടത്താനുള്ള അവകാശം ഭരണഘടന നൽകുന്നതാണ്. മതവിശ്വാസവുമായി ബന്ധപ്പെട്ട വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിൽ സർക്കാർ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങൾ ഭരണഘടനക്ക് വിരുദ്ധമാണ്.
ഇതിനിടയിൽ മുസ്ലിം-ക്രിസ്ത്യൻ സമൂഹങ്ങളെ പരസ്പരം പോരടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനും അപരവത്കരിക്കാനുള്ള ശ്രമങ്ങൾ നിർബാധം തുടരുകയാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്നും പുതിയ വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ശിഹാബ് കായംകുളം, അബ്ദുൽ കരീം ഖാസിമി, ഉമർ സഖാഫി മൂർക്കനാട്, മനാഫ് മാത്തോട്ടം, നൗഷാദ് തിരുവനന്തപുരം, ഡോ. ജൗഷീദ്, നജീബ് നസീർ, ഗസ്സാലി ബറാമി, ശിഹാബ് മങ്ങാടൻ, നിസ്സാം യാക്കൂബ് അലി, മുഫീദ് കൂരിയാടൻ, ജാഫർ കൊടിഞ്ഞി, പി.കെ. നൗഷാദ്, സലാം മാലോറം എന്നിവർ സംസാരിച്ചു. കാശ്മീരിലെ പഹൽഗാമിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് യോഗത്തിൽ മൗന പ്രാർഥന നടത്തി.
ഷെരീഫ് ആലുവ, ജമാൽ കോയപ്പള്ളി, നാസർ മഞ്ചേരി, സുബൈർ ചാലിശ്ശേരി, ശിഹാബ് ചെമ്പൻ, ജംഷീർ ആശാരിതൊടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും നൗഷാദ് കെ.എസ്.പുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

