ജുബൈല്‍ എഫ്.സി സെവന്‍സ് സെമിഫൈനൽ ഇന്ന്
text_fieldsസെവന്‍സ് സെമിഫൈനലിൽ മത്സരിക്കുന്ന ജുബൈൽ എഫ്.സി ടീമംഗങ്ങൾ
ജുബൈല്‍: ജുബൈല്‍ എഫ്.സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബാൾ മേളയുടെ സെമിഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച ജുബൈൽ അറീന സ്റ്റേഡിയത്തില്‍ നടക്കും.
ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന്റെ (ഡിഫ) സഹകരണത്തോടെ സംഘടിപ്പിക്കപ്പെടുന്ന മേളയുടെ സെമിഫൈനൽ പോരാട്ടങ്ങളുടെ ആദ്യ മത്സരത്തിൽ പസിഫിക് ലോജിസ്റ്റിക് ബദർ എഫ്.സി, സദഫ്കോ മഡ്രിഡ് എഫ്.സിയെയും രണ്ടാമത്തെ മത്സരത്തിൽ ഫാബിൻ ജുബൈൽ എഫ്.സി, കാലക്സ് ഫോണിക്സ് എഫ്.സിയെയും നേരിടും. ഐ.എസ്.എൽ-സംസ്ഥാന താരങ്ങളടക്കം പ്രമുഖ കളിക്കാർ വിവിധ ടീമുകൾക്കുവേണ്ടി ബൂട്ടണിയും.
വെള്ളിയാഴ്ച വൈകീട്ട് ആറു മുതൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് ടൂർണമെൻറ് കമ്മിറ്റി ഭാരവാഹികളായ ഷജീർ, സബാഹ്, ഇല്യാസ് തുടങ്ങിയവർ അറിയിച്ചു.

