ജുബൈൽ ഫാമിലി കോൺഫറൻസ് പ്രചാരണ പരിപാടികൾക്ക് തുടക്കമായി
text_fieldsജുബൈൽ ഫാമിലി കോൺഫറൻസ് പ്രചാരണ പരിപാടികൾ നൂറുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: ജനുവരി 30ന് നടക്കാനിരിക്കുന്ന ഫാമിലി കോൺഫറൻസ് പ്രചാരണോദ്ഘാടനം നൂറുദ്ദീൻ സ്വലാഹി മദീന നിർവഹിച്ചു. കുടുംബ സംവിധാനങ്ങളിൽ വിള്ളൽ വരുത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ തിരിച്ചറിയണമെന്നും കുടുംബങ്ങളുടെ തകർച്ച സമൂഹത്തിെൻറ കെട്ടുറപ്പിനെ ബാധിക്കുമെന്നും ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുദ്ദീൻ സ്വലാഹി ഉദ്ബോധിപ്പിച്ചു. കൃത്യമായ ലക്ഷ്യബോധത്തോടെ ചിട്ടയുള്ള ജീവിത ക്രമമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നതെന്നും കുടുംബത്തെ ചേർത്തുപിടിക്കാനുള്ള ശക്തമായ കൽപനകൾ ഖുർആനിലും പ്രവാചകാധ്യാപനങ്ങളിലും ധാരാളമായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കുടുംബത്തോടെ സ്വർഗത്തിലേക്ക്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണോദ്ഘാടന സമ്മേളനത്തിൽ ജുബൈൽ ഇസ്ലാഹി യൂത്ത് പ്രസിഡൻറ് മുഹമ്മദ് നിയാസ് ആമുഖ പ്രഭാഷണം നടത്തി. ദഅവ കൺവീനർ ഹിഷാം അബൂബക്കർ പരിപാടി നിയന്ത്രിച്ചു. സ്വാഗത സംഘം ചെയർമാൻ ഇബ്രാഹിം അൽ ഹികമി ഉദ്ബോധനം നടത്തി. സമ്മേളനത്തിന്റെ മുന്നോടിയായി നടത്താൻ ഉദ്ദേശിക്കുന്ന വിവിധ പ്രചാരണ പരിപാടികൾ സുബുഹാൻ സ്വലാഹി വിശദീകരിച്ചു. ടീൻസ് മീറ്റ്, വനിതാ സമ്മേളനം, യൂത്ത് മീറ്റ് തുടങ്ങിയ വിവിധ തലങ്ങളിലുള്ള പരിപാടികൾക്ക് തുടക്കമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

