Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈലിൽ മരിച്ച മഹാരാഷ്​ട്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
ജുബൈലിൽ മരിച്ച മഹാരാഷ്​ട്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായ മഹാരാഷ്​ട്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രത്നഗിരി ജില്ലയിലെ ഗുഹാഗർ താലൂക്കിലെ അഞ്ചൻവെൽ സ്വദേശി സൽമാൻ ദാവൂദ് ബാംഗിയുടെ (34) മൃതദേഹമാണ് വ്യോമമാർഗം നാട്ടിലെത്തിച്ചത്. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.

ജോലിസ്ഥലത്തുവെച്ച് കുഴഞ്ഞുവീണ ഇദ്ദേഹത്തെ കമ്പനി ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാവൂദ് ഇബ്രാഹിം ബാംഗിയാണ് പിതാവ്, മാതാവ്: ഹനീഫ, ഭാര്യ: റവാബി.

മരണത്തെത്തുടർന്നുള്ള ഔദ്യോഗിക നിയമനടക്രമങ്ങളും രേഖകളും പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jubail Expatriate Body Repatriated
Next Story