ജുബൈൽ ഡ്യൂൺസ് സ്കൂളിന് മികച്ച വിജയം
text_fieldsജുബൈൽ: സി.ബി.എസ്.ഇ സെക്കൻഡറി പരീക്ഷയിൽ നൂറുമേനി വിജയമാണ് ഇത്തവണ ജുബൈൽ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ കരസ്ഥമാക്കിയത്. ജുബൈലിൽ ഡ്യൂൺസ് സ്കൂൾ ആരംഭിച്ച ആദ്യ സെക്കൻഡറി ബാച്ചായിരുന്നു ഇത്. വൈഷ്ണവി അജിത്ത് (94%), ഹലീമ തഹാനി (88%), അദിതി സിൻഹ (86.4%), കനീഷ് ശ്രീനിവാസൻ (84.8%), സയിദ നൂറ ഫാത്തിമ (84.6%) എന്നിവർ ഉന്നത വിജയം കരസ്ഥമാക്കി. വിഷയാടിസ്ഥാനത്തിൽ മിന്നുന്ന നേട്ടം കൈവരിച്ചവർ വൈഷ്ണവി അജിത് (സോഷ്യൽ സയൻസ് 99, ഇംഗ്ലീഷ് 95, സയൻസ് 95, മാത്സ് 94), ഹലീമ തഹാനി (ഇംഗ്ലീഷ് 95, ഹിന്ദി 93), അദിതി സിൻഹ (ഫ്രഞ്ച് 88), സിയ (അറബിക് 71) എന്നിവരാണ്. ഉന്നത വിജയം നേടാൻ കുട്ടികൾക്ക് കഴിഞ്ഞതിന്റെ സന്തോഷം സ്കൂൾ അധികൃതർ പങ്കുവെച്ചു. അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ വിദ്യാർഥികളെയും അതിന് വേണ്ടി പരിശ്രമിച്ച അധ്യാപകരെയും പ്രിൻസിപ്പൽ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

