ആശുപത്രി മാനേജർ ഏഴാം നിലയിൽ നിന്ന് വീണുമരിച്ചു
text_fieldsജുബൈൽ: ഗൾഫ് ഏഷ്യ ഹോസ്പിറ്റൽ ജുബൈൽ ബ്രാഞ്ച് മാനേജർ താമസ സ്ഥലത്ത് ഏഴാം നിലയിൽ നിന്ന് വീണുമരിച്ചു. കർണാടകയിലെ ബംഗളുരു ശേഷാദ്രിപുരം, റസിൽദാർ സ്ട്രീറ്റിൽ എച്ച്.എസ്.ബഷീർ അഹ്മദ്, സൈറത്തുന്നിസ ദമ്പതികളുടെ മകൻ മുഹമ്മദ് യൂനുസാണ് (33) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് അപകടം. ജുബൈൽ ടയോട്ട സിഗ്നലിന് സമീപം പോസ്റ്റോഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിെൻറ ഏഴാം നിലയിൽനിന്ന് ജനൽ വഴി താഴേക്ക് വീഴുകയായിരുന്നു. സ്റ്റൂളിൽ കയറി നിന്ന് ജനൽ തുറന്ന് വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഭാര്യ ഫൗസിയ സുൽത്താന കാലിൽ പിടിച്ചെങ്കിലും നിലംപതിച്ചു. സമീപവാസികൾ ഉടൻ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം മരിച്ചു. നാല് മാസം മുമ്പാണ് ദമ്മാമിെല സ്വകാര്യ ആശുപത്രിയിൽ നിന്ന് ജുബൈലിൽ ജോലിക്കെത്തിയത്. മക്കൾ: സമാൻ സുൽത്താന, ആദിന ശൈഖ്. മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
