Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൂബൈൽ കോറോഷൻ കോൺഫറൻസിന് പ്രൗഢ തുടക്കം; 1,500ലേ​റെ പ്ര​തി​നി​ധി​ക​ളും 64 പ്ര​ഭാ​ഷ​ക​രും പ​ങ്കെ​ടു​ക്കു​ന്നു

text_fields
bookmark_border
ജൂബൈൽ കോറോഷൻ കോൺഫറൻസിന് പ്രൗഢ തുടക്കം; 1,500ലേ​റെ പ്ര​തി​നി​ധി​ക​ളും 64 പ്ര​ഭാ​ഷ​ക​രും പ​ങ്കെ​ടു​ക്കു​ന്നു
cancel

ജൂ​ബൈ​ൽ: അ​സോ​സി​യേ​ഷ​ൻ ഫോ​ർ മെ​റ്റീ​രി​യ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ആ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സും (എ.​എം.​പി.​പി) റോ​യ​ൽ ക​മീ​ഷ​ൻ ഫോ​ർ ജൂ​ബൈ​ൽ ആ​ൻ​ഡ് യാം​ബു​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ജൂ​ബൈ​ൽ കോ​റോ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ 2026’ന് ​തു​ട​ക്ക​മാ​യി. ജൂ​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ കി​ങ് അ​ബ്​​ദു​ല്ല ക​ൾ​ച്ച​റ​ൽ സെൻറ​റി​ൽ ആ​രം​ഭി​ച്ച മൂ​ന്ന് ദി​വ​സ​ത്തെ ഈ ​അ​ന്താ​രാ​ഷ്​​ട്ര സം​ഗ​മ​ത്തി​ൽ 1,500ല​ധി​കം പ്ര​തി​നി​ധി​ക​ളും 64 പ്ര​ഭാ​ഷ​ക​രു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ അ​സ​റ്റ് ഇ​ൻ​റ​ഗ്രി​റ്റി, നോ​ൺ-​ഡി​സ്ട്ര​ക്ടീ​വ് ടെ​സ്​​റ്റി​ങ്, ഇ​ൻ​സു​ലേ​ഷ​ന് കീ​ഴി​ലെ കോ​റോ​ഷ​ൻ, കാ​തോ​ഡി​ക് പ്രൊ​ട്ട​ക്ഷ​ൻ, അ​ഡ്വാ​ൻ​സ്ഡ് കോ​ട്ടി​ങ്‌​സ് എ​ന്നി​വ​യ്‌​ക്കൊ​പ്പം കോ​റോ​ഷ​ൻ മോ​ണി​റ്റ​റി​ങ്ങി​ലും വ്യാ​വ​സാ​യി​ക പ​രി​ശോ​ധ​ന​ക​ളി​ലു​മു​ള്ള ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​െൻറ (എ.​ഐ) ഉ​പ​യോ​ഗ​വും സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​കും.

അ​സോ​സി​യേ​ഷ​ൻ ഫോ​ർ മെ​റ്റീ​രി​യ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ആ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ മ​ല​യാ​ളി​യാ​യ എ.​എം.​പി.​പി അം​ഗീ​കൃ​ത പ്ര​ഫ​ഷ​ന​ൽ സ​ഫ​യ​ർ മു​ഹ​മ്മ​ദ് ‘കോ​റ​റോ​ഷ​ൻ ക​ണ്ട്രോ​ൾ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ടെ​ഷ​ൻ സ്ട്ര​ക്ചേ​ർ​സ്’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വ​സ​നീ​യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​സ്തി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗം, സു​ര​ക്ഷ, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള നൂ​ത​ന​വും പ്രാ​യോ​ഗി​ക​വു​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന വേ​ദി​യാ​ണ് ഈ ​സ​മ്മേ​ള​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jubail Corrosion Conference gets off to a great start
Next Story