റമദാനെ വരവേൽക്കാൻ ജുബൈൽ സിറ്റി ഫ്ലവർ ഒരുങ്ങി, ‘റമദാൻ സൂഖിന്’ തുടക്കമായി
text_fieldsപുണ്യ റമദാനെ വരവേൽക്കാൻ ജുബൈൽ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് ഒരുക്കുന്ന ‘റമദാൻ സൂഖി’-ന്റെ ലോഗോ പ്രകാശന ചടങ്ങ്
ജുബൈൽ: റമദാൻ മാസത്തെ വരവേൽക്കാൻ സൗദിയിലെ പ്രമുഖ ഫുഡ് ആൻഡ് ഡിപ്പാർട്മെൻറ് സ്റ്റോർ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവർ ഒരുക്കുന്ന ‘റമദാൻ സൂഖിന്’ ജുബൈലിലും തുടക്കമായി. ജുബൈൽ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ജുബൈലിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ റമദാൻ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. റമദാൻ മാസത്തിൽ അത്യാവശ്യമായ 250-ലധികം ഉൽപന്നങ്ങളാണ് സൂഖിൽ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കായി ഹൈപ്പർ മാർക്കറ്റിൽ ആകർഷകമായ പ്രത്യേക തമ്പുകളും ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴം, തേൻ, ഓട്സ്, പഴവർഗങ്ങൾ തുടങ്ങി റമദാൻ വിഭവങ്ങൾ തയ്യാറാക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമാണ്.
ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ, നാട്ടിൽനിന്ന് നേരിട്ടെത്തിക്കുന്ന പലചരക്ക് സാധനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ജുബൈൽ ശാഖയിൽ ലഭ്യമാണെന്ന് സിറ്റി ഫ്ലവർ മാനേജ്‌മെൻറ് അറിയിച്ചു. ജുബൈലിന് പുറമെ റിയാദ്, ഹായിൽ, സകാക്ക, നജ്റാൻ തുടങ്ങിയ ശാഖകളിലും റമദാൻ സൂഖ് സജീവമാണ്.
ചടങ്ങിൽ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് സീനിയർ സ്റ്റോർ മാനേജർ ഹനീഫ കാപ്പാട്, ഡിപ്പാർട്ട്‌മെൻറ് മാനേജർമാരായ ആലിക്കോയ, പ്രസാദ്, തനിമ സാംസ്കാരിക വേദി ജുബൈൽ പ്രസിഡൻറ് മുഹമ്മദ് അലി തളിക്കുളം, ജുബൈൽ മലയാളി സമാജം പ്രസിഡൻറ് തോമസ് മാത്യു മാമൂടൻ, റോയൽ മലബാർ എം.ഡി ബോംബെ നിസാം, വേൾഡ് മലയാളി ഫെഡറേഷൻ ജുബൈൽ കൗൺസിൽ പ്രസിഡൻറ് സോണിയ ഹാരിസൺ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ നിഖില, സതീഷ്, മാധ്യമ പ്രവർത്തകൻ ശിഹാബ് മങ്ങാടൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

