ജുബൈൽ സിറ്റി ഏരിയ കെ.എം.സി.സി തെരഞ്ഞെടുപ്പ് വിജയാഘോഷവും ; വിദ്യാർത്ഥി അനുമോദനവും
text_fieldsജുബൈൽ സിറ്റി ഏരിയ കെ.എം.സി.സി തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽ പ്രസിഡൻറ് സൈദലവി പരപ്പനങ്ങാടി സംസാരിക്കുന്നു
ജുബൈൽ: കെ.എം.സി.സി സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷവും ഉന്നത വിജയം കൈവരിച്ച മലയാളി വിദ്യാർത്ഥികൾക്കുള്ള അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. പ്രസിഡൻറ് സൈദലവി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലാം ആലപ്പുഴ ഉദ്ഘാടനം ചെയ്തു.
സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ ജുബൈൽ ഇന്ത്യൻ സ്കൂളിൽ നിന്ന് ഉന്നത വിജയം നേടിയ റിദ മറിയം (99 ശതമാനം), ഗായത്രി ദീപക് (98.6), മാസിൻ മുഹമ്മദ് (98.4) എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.എം.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളുടെ മക്കളായ ആയിഷ മറിയം, റിയ റഹ്മാൻ, മിഷാൽ ഫാത്തിമ എന്നിവരെയും അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് അബ്ദുൽ റഊഫ് വേണ്ട മാർഗനിർദേശങ്ങൾ നൽകി. റിയാസ് ബഷീർ, കബീർ സലഫി, നജീബ് നസീർ, അബ്ദുൽ മന്നാൻ, ഷിഹാബ് കൊടുവള്ളി എന്നിവർ സംസാരിച്ചു.
പുതുതായി നിലവിൽ വന്ന ജുബൈൽ സെൻട്രൽ കമ്മിറ്റി വനിതാ വിങ്ങിന് സ്വീകരണം നൽകി. ഈസ്റ്റേൺ പ്രൊവിൻസ് ട്രഷറർ നാജിറാ ശംസുദ്ദീൻ, മുതിർന്ന നേതാവ് അമീർ അസ്ഹർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഡോ. ഫവാസ്, ഹമീദ് പയ്യോളി എന്നിവർ ചേർന്ന് വിതരണം ചെയ്തു.
ട്രഷറർ മുജീബ് കോഡൂർ പരിപാടികൾ നിയന്ത്രിച്ചു. ഹബീബ് റഹ്മാൻ, റിയാസ് വേങ്ങര, സലാം മഞ്ചേരി, ഫിബിൻ പന്തപ്പാടൻ, ഷമീർ അലി വളാഞ്ചേരി, അഷറഫ് നെല്ലായ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും സിറാജ് ചെമ്മാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

