ജുബൈല് അല്മനാര് മദ്റസക്ക് നൂറുമേനി
text_fieldsജുബൈൽ: കെ.എന്.എം വിദ്യാഭ്യാസ ബോര്ഡിെൻറ അഞ്ചാം ക്ലാസ് പൊതുപരീക്ഷയില് ജുബൈല് ഇന്ത്യന് ഇസ്ലാഹി സെൻററിെൻറ അല്മനാര് മദ്റസക്ക് നൂറുമേനി വിജയം. മന്ഹ നദൈൻ, ഹയ ഹനാന്, സഹ്റ അന്സാര്, ഹംന എസ്. റാഫി, ഷാജിന ഷാജഹാന് എന്നീ വിദ്യാർഥിനികള് മുഴുവന് വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
റഈസ സാബു, സുഹാന് സാഹിര്, റാസിന് റഹ്മാന്, ഫാത്വിമ അജീബ്, റയ്യാന് ഗസാലി, അഫ്ന ഫാത്വിമ എന്നീ വിദ്യാർഥിനികളും മികച്ച വിജയം നേടി.
ഗള്ഫ് രാജ്യങ്ങള്ക്ക് പ്രത്യേകമായാണ് കെ.എന്.എം വിദ്യാഭ്യാസ വകുപ്പ് പൊതുപരീക്ഷ നടത്തിയത്.1995 മുതല് സെൻററിെൻറ കീഴില് നടന്നുവരുന്ന മതപഠന കേന്ദ്രമാണ് അല്മനാര് മദ്റസ. നിലവില് എൽ.കെ.ജി മുതല് ആറാം സ്്റ്റാന്ഡേര്ഡ് വരെ ക്ലാസുകള് നടന്നുവരുന്നു. വിശദ വിവരങ്ങള്ക്ക് 0558693402.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

