ജെ.എസ്.സി വൈ.എസ്.എൽ ടൂർണമെൻറ്: വെബ്ലി, അൽഅഹ്ലി, അൽബുആദ് ജേതാക്കൾ
text_fieldsജിദ്ദ: ജെ.എസ്.സി ഐ.എസ്.എം അക്കാദമിയുടെ ആറാമത് വൈ.എസ്.എൽ ടൂർണമെൻറിൽ സബ് ജൂനിയർ മത്സരത്തിൽ എതിരില്ലാത്ത 10 ഗോളുകൾക്ക് സ്പാനിഷ് അക്കാദമിയെ തകർത്തു വെബ്ലി അക്കാദമി ചാമ്പ്യന്മാരായി. വെബ്ലിതാരം മുഹമ്മദ് ഹാജിദ് അൽസുബൈ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. വെബ്ലിയുടെ തന്നെ സിയാദ് ആദം മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവിനും അർഹനായി. മികച്ച ഡിഫൻഡറായി ജെ.എസ്.സി അക്കാദമിയുടെ മുആദ് അഹമ്മദ് ജാഫർ തെരഞ്ഞെടുക്കപ്പെട്ടു. അൽഇത്തിഹാദിെൻറ അബ്ദുല്ല അമാരി മികച്ച മിഡ്‌ഫീൽഡറായി. ടാലൻറ് അക്കാദമിയുടെ സക്കറിയ മികച്ച ഫോർവേഡായി. വെബ്ലിയുടെ നൂർ മുഹമ്മദ് ടൂർണമെൻറിലെ മികച്ച കളിക്കാരനായി.
ഫെയർ പ്ലേ ടീമിനുള്ള ട്രോഫി അൽവറൂദ് സ്‌കൂൾ നേടി. ജൂനിയർ വിഭാഗത്തിൽ അൽഅഹ്ലിയും അൽഇത്തിഹാദും ഏറ്റുമുട്ടിയപ്പോൾ ഈ ടൂർണമെൻറിലെ ഏറ്റവും മികച്ച മത്സരത്തിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്. ആരും ഗോളടിച്ചേക്കാം എന്ന തോന്നലുളവാക്കിയ മത്സരത്തിൽ ആരുമാരും ഗോളടിക്കാതെ ആദ്യപകുതി അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഗോളടിക്കാനുറച്ച് ടീമുകൾ പൊരുതിയപ്പോൾ മത്സരം തീ പാറി. കളി തീരാൻ അഞ്ചു മിനുട്ട് ബാക്കിയുള്ളപ്പോൾ അൽഅഹ്ലി വിജയഗോൾ നേടി. മികച്ച ഫെയർ പ്ലേയ് ടീമിനുള്ള ട്രോഫിയും സ്വന്തമാക്കി. ഇത്തിഹാദിെൻറ ഉമർ ആമേൻ മികച്ച ഗോളിയായും ഇത്തിഹാദിെൻറ തന്നെ മുഹമ്മദ് കമൽ മുന്നേറ്റ നിരയിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റാലിയൻ അക്കാദമിയുടെ അബ്ദുൽ കരീം അബ്ദുല്ല മികച്ച ഡിഫൻഡറായും അൽഅഹ്ലിയുടെ റമീസ് അൽഅതാർ മികച്ച മിഡ്‌ഫീൽഡറായും തെരഞ്ഞെടുക്കപ്പെട്ടു.
അൽഅഹ്ലിയുടെ ഖാലിദ് അൽഹുസൈവിയാണ് ടൂർണമെൻറിലെ മികച്ച താരം. അൽവാഹദ അടക്കമുള്ള വമ്പന്മാരെ പുറത്തിരുത്തി കലാശക്കൊട്ടിനിറങ്ങിയ അൽബുആദ് അക്കാദമിയും അൽതാമസി ഏഴ് അക്കാദമിയും ഫുട്ബാൾ പ്രേമികൾക്കായി കളിയുടെ വിരുന്നൊരുക്കുകയായിരുന്നു. രണ്ടു ഗോളുകൾക്ക് അൽതാമസി ഏഴിനെ പരാജയപ്പെടുത്തി അൽബുആദ് ചാമ്പ്യന്മാരായി. സൗദി അണ്ടർ 17 ദേശീയ ടീം കാപ്റ്റൻ മനാഫ് അൽവാബിസ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മനാഫ് അൽവാബിസിനെ മാൻ ഒാഫ് ദ മാച്ചായി തെരഞ്ഞെടുത്തു. അൽബുആദിെൻറ ഇസ അൽസുബൈദി മികച്ച ഗോളിയായും സാഹിർ കൊളംബസും അൽതാമസി ഏഴിെൻറ സഇൗദ് കീത്തയും മികച്ച ഡിഫെൻഡർമാരായും ജെ.എസ്.സിയുടെ മൂസ മികച്ച ഫോർവേഡായും തെരഞ്ഞെടുക്കപ്പെട്ടു.
ആദം ഹുസൈൻ അൽതാമസി ഏഴ് ആണ് ടൂർണമെൻറിലെ മികച്ച കളിക്കാരൻ. ഫെയർ പ്ലേ പുരസ്‌കാരം ജെ.എസ്.സി ടീമിന് ലഭിച്ചു. അബൂബക്കർ, മിശബാബ് ഖഹ്ത്വാനി, ഝമർ ജാങ്കോ, ഗസാൻ അൽനിമ്രി തുടങ്ങിയവർ കളി നിയന്ത്രിച്ചു. ടൂർണമെൻറിലുടനീളം ഗ്രൗണ്ട് സഹായികളായ ജബ്ബാറിനെയും അനസിനെയും ജെ.എസ്.സി ആദരിച്ചു. മുൻ ഉറുഗ്വേ താരം ജോർഗയ ഡാനിയേൽ ഫോസറ്റൈ മുഖ്യാതിഥിയായിരുന്നു. സെബാസ്റ്റ്യൻ അവലിനോ വർഗാസ്, ഹുസൈൻ അൽദിർഹ, കെ.ഒ പോൾസൺ, റഷീദ് ആലുക്കൽ, കെ.ടി.എ മുനീർ, സകീർ ഹുസൈൻ എടവണ്ണ, സകീർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി ജാഫർ അഹമ്മദ്, പ്രവീൺ പദ്മൻ, നൗഷാദ് അറക്കൽ, പി.ടി ബഷീർ, സമീർ കണ്ണൂർ തുടങ്ങിയവർ കളിക്കാരെ ഹസ്തദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
