Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജെ.എസ്.സി ഫുട്​ബാൾ ...

ജെ.എസ്.സി ഫുട്​ബാൾ  ടൂർണമെൻറ്​ സമാപനത്തിലേക്ക്​ 

text_fields
bookmark_border
ജെ.എസ്.സി ഫുട്​ബാൾ  ടൂർണമെൻറ്​ സമാപനത്തിലേക്ക്​ 
cancel

ജിദ്ദ: അല്‍റൗദ സ്​റ്റേഡിയത്തില്‍ നടന്നു വരുന്ന അഞ്ചാമത് ജെ.എസ്.സി -ഐ.എസ്.എം ഫുട്ബാള്‍ ടൂര്‍ണമ​​െൻറ് പരിസമാപ്തിയിലേക്ക്. ആദ്യ റൗണ്ട് മത്സരങ്ങള്‍ ഈ  ആഴ്ച സമാപിക്കും.വ്യാഴാഴ്ച നടന്ന ആദ്യമത്സരത്തില്‍ 18 വയസ്സിന്​ താഴെയുള്ളവരുടെ മത്സരത്തില്‍ ജിദ്ദ ഇലവന്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗിയുന്നെനി -ആഫ്രിക്കന്‍ സ്‌കൂളിനോട്  പരാജയപ്പെട്ടു. ഗിയുന്നെന്നി സ്‌കൂളി​​െൻറ ഹസ്സന്‍ മുഹമ്മദ് കളിയിലെ കേമനായി.
15 വയസ്സിനു താഴെയുള്ളവരുടെ മത്സരത്തില്‍  ജെ.എസ്.സി -ഐ.എസ്.എം അക്കാദമി ഏകപക്ഷീയമായ മൂന്ന് ഗോളിന് അല്‍ -വുറൂദ് സ്‌കൂളിനെ പരാജയപ്പെടുത്തി. ജെ.എസ്.സിയുടെ ഇസ്സാം അഹമ്മദ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കരസ്ഥമാക്കി. മൂന്നാം മത്സരത്തില്‍ എറിത്രിയന്‍ സ്‌കൂളും ആര്‍ക് -ഡി -ട്രോംഫോ ഫ്രഞ്ച് സ്‌കൂളും സമനിലയില്‍ പിരിഞ്ഞു.  ആര്‍ക് -ഡി -ട്രോംഫോയുടെ അബ്്ദുറഹ്്മാൻ അബ്്ദുല്‍ ഹക്കിം മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ടാല​​െൻറ് അക്കാദമി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്പാനിഷ് അക്കാദമിയെ പരാജയപ്പെടുത്തി. ടാല​​െൻറ് അക്കാദമിയുടെ മുഹമ്മദ് അബ്കാറാണ്​ കളിയിലെ കേമൻ.15 വയസിനു താഴെയുള്ളവരുടെ മത്സരത്തില്‍ ചിലമിലാനോ ഇറ്റാലിയന്‍ അക്കാദമി ഗോള്‍ഡന്‍ ബോയ്‌സ് ബ്രസീലിയന്‍ അക്കാദമിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്  പരാജയപ്പെടുത്തി. ജില്‍ മിലാനോയുടെ കരീം അല്‍ മാര്‍സിയാണ്​ കളിയിലെ കേമൻ. 18 വയസിന്​ താഴെയുള്ളവരുടെ മത്സരത്തില്‍ ജെ.എസ്​.സി -ഐ.എസ്​.-എം അക്കാദമി എതിരില്ലാത്ത 9 ഗോളുകള്‍ക്ക് അല്‍ വറൂദ് സ്‌കൂളിനെ പരാജയപ്പെടുത്തി. മുഹമ്മദ് കയറ്റായെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsjsc
News Summary - jsc-saudi-gulf news
Next Story