Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജെ.എസ്.സി-ഐ.എസ്.എം...

ജെ.എസ്.സി-ഐ.എസ്.എം 11ാമത് വാർഷികം നാളെ

text_fields
bookmark_border
ജെ.എസ്.സി-ഐ.എസ്.എം 11ാമത് വാർഷികം നാളെ
cancel

ജിദ്ദ: ജെ.എസ്.സി - ഐ.എസ്.എം അന്താരാഷ്്ട്ര ഫുട്​ബാൾ അക്കാദമി കോവിഡ് 19 മൂലം നീട്ടി വച്ച 11ാമത് വാർഷികം നാളെ (ചൊവ്വാഴ്ച) സൂം ആപ്ലിക്കേഷൻ വഴി നടക്കും.  200ൽ അധികം കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെട്ട സദസിന്​ മുമ്പിൽ ‘ഫാമിലി ഫൺ ഫിയാസ്​റ്റ’ എന്ന പേരിൽ വൈകീട്ട്​ ഏഴ് മുതലാണ് പരിപാടി. 

വിവിധ  കലാപരിപാടികൾ അരങ്ങേറും. ഗാനങ്ങൾ, ഉപകരണസംഗീതം, നൃത്തങ്ങൾ, ക്വിസ്, നാടകം, കസേര കളി, ആരാദ്യം പാടും തുടങ്ങിയ പരിപാടികൾ ആണ് ഫാമിലി ഫൺ  ഫിയാസ്​റ്റയിൽ അവതരിപ്പിക്കുന്നതെന്നും സംഘടകസമിതി അറിയിച്ചു. അക്കാദമിയിൽ മികച്ച പ്രകടനം നടത്തിയ ട്രെയിനികളെ ആദരിക്കും എന്നും പ്രസിഡൻറ്​ ജാഫർ  അഹമ്മദ് അറിയിച്ചു. 

റോഷൻ കൺവീനറായും സാബിർ, അഷ്ഫാഖ്, നൗഷിർ, അഷ്‌ഫാർ, സുനിൽ ശേഖർ, ശിഖ സുനിൽ, പ്രവീൺ പദ്മൻ, ജാസിം ഹാരിസ്, റാഫി  ബിമാപള്ളി, ബാസിൽ ബഷിർ, അസ്‌കർ, അൻവർ, ശ്രീജിത്ത് തുടങ്ങിയവർ അംഗങ്ങളായും വിപുലമായ കമ്മിറ്റിയെ ഇതിന് വേണ്ടി രൂപവത്​കരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsJSC ISM
News Summary - JSC ISM 11th Anniversary-Gulf News
Next Story