Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ടു പതിറ്റാണ്ട്​...

രണ്ടു പതിറ്റാണ്ട്​ പൂർത്തീകരിച്ച ജീവനക്കാരെ ആദരിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ്

text_fields
bookmark_border
രണ്ടു പതിറ്റാണ്ട്​ പൂർത്തീകരിച്ച ജീവനക്കാരെ ആദരിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ്
cancel
camera_alt

ജോയ്ആലുക്കാസ് ഗ്രൂപ്പ് രണ്ടു പതിറ്റാണ്ട് പൂർത്തീകരിച്ച ജീവനക്കാരെ ആദരിച്ച ചടങ്ങ് ജോയ്ആലുക്കാസ് ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസ്​ നിർവഹിക്കുന്നു. ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ്​ ഡയറക്ടർ ജോളി ജോയ്ആലുക്കാസ്, ജോയ്ആലുക്കാസ്​ ജ്വല്ലറി ഇൻറർനാഷനൽ ഓപ്പറേഷൻസ് വിഭാഗം സി.ഇ.ഒ ജോൺ പോൾ, എക്സിക്യുട്ടീവ്സ് ഡയറക്ടർമാരായ ആൻറണി ജോസ്, തോമസ് മാത്യു, ഡയറക്ടർമാരായ സോണിയ ജോൺ പോൾ, മേരി ആൻറണി, എൽസ ജോയ് ആലുക്കാസ് എന്നിവർ സമീപം

റിയാദ്​/തൃശൂർ: ആഗോള ആഭരണ റീട്ടെയ്ൽ രംഗത്തെ പ്രമുഖരായ ജോയ്ആലുക്കാസ് ഗ്രൂപ്പി​െൻറ വളർച്ചയിൽ രണ്ടു പതിറ്റാണ്ടിലുടനീളം സന്തത സഹചാരികളായിരുന്ന ജീവനക്കാരെ ആദരിച്ചു. തൃശൂരിൽ സംഘടിപ്പിച്ച ‘ജ്വൽസ് ഓഫ്​ ജോയ്’ ചടങ്ങിലാണ് 20 വർഷത്തിലധികം സേവനമനുഷ്ഠിച്ച 222 ജീവനക്കാരെ ആദരിച്ചത്.

ജോയ്ആലുക്കാസ് ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ ജോയ്ആലുക്കാസ് പരിപാടി ഉദ്‌ഘാടനം ചെയ്തു. വളർച്ചയുടെ ഓരോഘട്ടങ്ങളിലും നിർണായക സംഭാവനകളും സേവനങ്ങളും നൽകിയ ജീവനക്കാരോടുള്ള നന്ദി സൂചകമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജോയ്ആലുക്കാസ് പറഞ്ഞു. 1988-ൽ ആദ്യ സ്​റ്റോർ ആരംഭിച്ചതു മുതൽ ജോയ്ആലുക്കാസ് ഗ്രൂപ്പി​െൻറ ഇന്നോളമുള്ള ജൈത്രയാത്ര സാധ്യമായത്​ പതിനായിരത്തിലധികം വരുന്ന ജീവനക്കാരുടെ ആത്മസമർപ്പണവും കഠിനാധ്വാനവും കാരണമാണ്.

പ്രതിബദ്ധത പുലർത്തുന്ന ജീവനക്കാരുടെ സഹായത്തോടെ ഏറ്റവും വിശ്വസ്തതയുള്ള ആഗോള ജ്വല്ലറി ബ്രാൻഡെന്ന മേൽവിലാസം നേടാൻ ജോയ്ആലുക്കാസിന് സാധിച്ചതായും ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു. 222 ജീവനക്കാർക്ക്​ ബോണസായി അഞ്ച് മാസത്തെ ശമ്പളത്തിന് പുറമെ പങ്കാളിയുമൊത്തുള്ള വിദേശയാത്രയും നൽകുമെന്ന് ജോയ്ആലുക്കാസ് അറിയിച്ചു.

ജോയ്ആലുക്കാസിനു കീഴിൽ 11500-ലധികം ജീവനക്കാരാണുള്ളത്. ഇന്ത്യയ്ക്ക് പുറമെ സൗദി അറേബ്യ, യു.എസ്.എ, യു.കെ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ജോയ്ആലുക്കാസ് ഗ്രൂപ്പ് കൂടുതൽ രാജ്യങ്ങളിലേക്ക്​ ബിസിനസ് വിപുലീകരണത്തിന് തയ്യാറെടുക്കുകയാണ്.

ഹോങ്കോങ്, ബാങ്കോക്ക്, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും വടക്കേന്ത്യയിൽ കൂടുതൽ പ്രദേശങ്ങളിലും ഷോറൂമുകൾ ഉടൻ ആരംഭിക്കുമെന്നും ജോയ് ആലുക്കാസ് അറിയിച്ചു. ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ്ആലുക്കാസ്, സ്വതന്ത്ര ഡയറക്ടർമാരായ (നോൺ- എക്സിക്യുട്ടീവ്) അലക്സ് കുരുവിള ബാബു, ലവ കൃഷ്ണൻ, പുഷ്പി ബി. മുരിക്കൻ, ജോയ്ആലുക്കാസ് ജ്വല്ലറി ഇൻറർനാഷനൽ ഓപ്പറേഷൻസ് വിഭാഗം സി.ഇ.ഒ ജോൺ പോൾ, എക്സിക്യുട്ടീവ്സ് ഡയറക്ടർമാരായ ആൻറണി ജോസ്, തോമസ് മാത്യു, ഡയറക്ടർമാരായ സോണിയ ജോൺ പോൾ, മേരി ആൻറണി, എൽസ ജോയ് ആലുക്കാസ് എന്നിവർ സന്നിഹിതരായി. ചടങ്ങിൽ കലാസംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesSaudi ArabiahonorsJoyalukkas Group
News Summary - Joyalukkas Group honors employees who completed two decades of service
Next Story