Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യ അച്​​ഛനും...

ഇന്ത്യ അച്​​ഛനും അമ്മയും ഉറങ്ങാത്ത രാജ്യം -ജോയ്​ മാത്യു

text_fields
bookmark_border
ഇന്ത്യ അച്​​ഛനും അമ്മയും ഉറങ്ങാത്ത രാജ്യം -ജോയ്​ മാത്യു
cancel

റിയാദ്​: ഇന്ത്യ അച്​​ഛനും അമ്മയും ഉറങ്ങാത്ത രാജ്യമായി മാറിയതായി ജോയ്​ മാത്യു. മീറ്റ്​ ദ പ്രസ്​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്്​വയിൽ കൊല്ലപ്പെട്ട പെൺകുട്ടി ഉറക്കം കെടുത്തുന്നു. ഇതുപോലെ എത്രയെത്ര പെൺകുട്ടികൾ. എനിക്ക്​ രണ്ട് പെൺകുട്ടികളാണ്​. പെൺകുട്ടികളുള്ള ഒാരോ പിതാവും അത്​ ഏത്​ ജാതിയോ മതമോ ആയിക്കോ​െട്ട ഉറങ്ങില്ല. അച്​​ഛന്​ മാത്രമല്ല അമ്മയ്​ക്കും ഉറക്കം വരില്ല. എ​​​െൻറ പുതിയ സിനിമയുടെ കഥ തന്നെ അതാണ്​. അ​ച്​​ഛനും അമ്മയും മാത്രമല്ല മനുഷ്യത്വമുള്ള ആർക്കും ഉറങ്ങാൻ പറ്റാത്ത നാടായി ഇന്ത്യ മാറിയിരിക്കുന്നു. കേരളത്തിലെ സ്ഥിതി വ്യത്യസ്​തമല്ല​. വാഹനത്തിൽ ക്രൂര പീഡനത്തിന്​ ഇരയായ നടിയെ നേരിട്ട്​ കണ്ട്​ സംഭവവും സാഹചര്യവും ചോദിച്ച്​ മനസിലാക്കിയപ്പോൾ ഞാൻ തളർന്നുപോയി. പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്​ത്​ കൊന്ന നിഷ്​ഠൂരതക്ക്​ എതിരെ ഞായറാഴ്​ച ഇന്ത്യ മുഴുവൻ തെരുവിൽ ഇറങ്ങുകയാണ്​. അവരിലൊരാളായി ഒരു മെഴുകുതിരിയും പിടിച്ച്​ ഞാനും ഉണ്ടാവും. മിക്കവാറും കുന്നംകുളത്താവും. അവിടെ തെരുവി​​​െൻറ ഒരു മൂലയിൽ ഞാനും മെഴുകുതിരി കത്തിച്ച്​ പ്രതിഷേധത്തിൽ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം സാമൂഹിക വിഷയങ്ങളിൽ പ്രമുഖ നടന്മാരും മറ്റ്​ സെലിബ്രിറ്റികളും ഒന്നും പ്രതികരിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന്​ പണ്ടും പതുങ്ങിനിൽക്കുന്നവരാണ്​ സെലിബ്രിറ്റികൾ എന്നും സ്വന്തം നിലനിൽപ്​ നോക്കിയിട്ടാണ്​ അതെന്നും ജോയ്​ മാത്യു പറഞ്ഞു. സാമൂഹികമായ യഥാർഥ പ്രശ്​നങ്ങളെ അഭിമുഖീകരിക്കേണ്ടിവരു​േമ്പാൾ സെലിബ്രിറ്റികൾ ഒന്നും മിണ്ടാറില്ല. ഫാഷിസം എല്ലായിടത്തുമുണ്ട്​. ഒരു പാർട്ടിക്ക്​ മേൽക്കൈയുള്ള നാട്ടിൽ ആ പാർട്ടിയുടെ ഫാഷിസമുണ്ടാവും​. മോദിയുടെ കാലത്ത്​ മാത്രമല്ല ഇന്ദിരാഗാന്ധി ഭരിച്ച കാലത്തും ഫാഷിസമുണ്ടായിരുന്നു. കേരളത്തിലും ഉണ്ട്​ ഫാഷിസം. എന്നാൽ അതിൽ വർഗീയത കൂടി ചേരുന്നതാണ്​​ വലിയ പ്രശ്​നം. വർഗീയത അടിമുടി ഇന്ത്യയെ ഗ്രസിച്ചിരിക്കുകയാണ്​. അതിന്​ ഇല്ലാതാക്കാൻ ശ്രമങ്ങളുണ്ടാവണം. അതിന്​ എല്ലാവരുടെയും ഭാഗത്തുനിന്ന്​ മുൻകൈ ഉണ്ടാവണമെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. 


സിനിമയിൽ ഒതുക്കലുകൾ ഉണ്ട്​. ഒരു ഹിഡൻ അജണ്ട എല്ലാവർക്കുമുണ്ടാകും. അതനുസരിച്ചുള്ള ഒതുക്കൽ ശ്രമങ്ങൾ നടക്കുന്നുണ്ടാവും. കേരളത്തിലെ പൊലീസ്​ പഴയ ഏഡ്​ കുട്ടൻപിള്ളയിൽ നിന്ന്​ വളർന്നിട്ടില്ല. പണ്ട്​ തടിമിടുക്കുള്ളവരെയാണ്​ പൊലീസിൽ എടുത്തിരുന്നത്​. ആളുകളെ ഇടിച്ച്​ ശരിയാക്കുക എന്നത്​ തന്നെയായിരുന്നു രീതി. ആ ശീലം ഇപ്പോഴും തുടരുന്നു. ഏത്​ സർക്കാർ വന്നാലും പൊലീസി​​​െൻറ സ്ഥിതി ഇത്​ തന്നെയായിരിക്കും. ഒാരോ സർക്കാറി​​​െൻറയും കാലത്ത്​ അതായത്​ അഞ്ചുവർഷത്തിനുള്ളിൽ അഞ്ച്​ ലോക്കപ്പ്​ മരണങ്ങളുണ്ടായിരിക്കും. ഉരുട്ടിക്കൊല പഠിപ്പിക്കാൻ പൊലീസിനെ വിദേശ​ത്ത്​ അയച്ചത്​ ഇ.എം.എസാണ്​. ജയാറം പടിക്കലിനെ സ്​കോട്ട്​ലാൻഡ്​ യാർഡിൽ പരിശീലനത്തിന്​ അയച്ചത്​ ഇ.എം.എസ്​ സർക്കാറാണ്​. ആ നേടിയ പരിശീലനം പ്രയോഗവത്​കരിക്കാൻ അവസരം നൽകിയത്​ കരുണാകരനും ^ജോയ്​ മാത്യു പറഞ്ഞു. 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsjoy mathewmalayalam newsKathua
News Summary - Joy mathew at Saudi Arabia on Kathua-Gulf News
Next Story