വിനോദസഞ്ചാരികൾക്ക് നികുതി രഹിത ഷോപ്പിങ് സൗകര്യമൊരുക്കി ജോയ് ആലുക്കാസിന്റെ ‘ജ്യൂവൽസ് ഓഫ് ജോയ്’ പ്രമോഷൻ
text_fieldsറിയാദ്: സൗദിയിൽ വിനോദസഞ്ചാരികൾക്ക് നികുതി രഹിത ഷോപ്പിങ് സൗകര്യമൊരുക്കി ജോയ് ആലുക്കാസ് ജ്വല്ലറി. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ ടൂറിസ്റ്റുകളോ വിസിറ്റിങ് വിസ കൈവശമുള്ളവരോ ആയ ഉപഭോക്താക്കൾക്ക് അവർ നടത്തിയ സ്വർണ, വജ്ര ആഭരണ വാങ്ങലുകൾക്ക് നൽകിയ മൂല്യവർധിത നികുതി (വാറ്റ്) തിരികെ ലഭിക്കാനുള്ള പുതിയ സംവിധാനം ഒരുക്കിയതാണ് ജോയ് ആലുക്കാസ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജോയ് ആലുക്കാസ് ജ്വല്ലറി ഷോറൂമുകളിൽനിന്ന് ഉയർന്ന മൂല്യത്തിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് വിമാനത്താവളങ്ങളിൽ വെച്ച് മൂല്യവർധിത നികുതി (വാറ്റ്) തിരികെ ലഭിക്കുന്ന ഏറ്റവും ആകർഷകവും പ്രയോജനപ്രദവുമായ സൗകര്യമാണിത്. മൂല്യം, വിശ്വാസം, നൂതനത്വം എന്നിവയിലൂടെ ഉപഭോക്താക്കളെ ആനന്ദിപ്പിക്കുന്നതിൽ ജോയ് ആലുക്കാസ് മുൻപന്തിയിലാണെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിൽ നികുതി റീഫണ്ടുകൾ ക്ലെയിം ചെയ്യാനുള്ള അവസരമാണ് അന്താരാഷ്ട്ര യാത്രക്കാർക്ക് ലഭിക്കുന്നത്. അതവർക്ക് സൗകര്യവും സംതൃപ്തിയും നൽകും. ഇത് സൗദിയിൽ സ്വർണ, വജ്ര ഷോപ്പിങ് ആഘോഷമാക്കുന്നതിനുള്ള പുതിയ വാതിൽ തുറക്കുകയാണ്.
‘ഗ്ലോബൽ ബ്ലൂ’ വഴി ആരംഭിച്ച ഈ അവസരത്തെക്കുറിച്ച്, ഉപഭോക്താക്കളെ ഈ ആനുകൂല്യം പൂർണമായി പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നതിനായി, സൗദി അറേബ്യയിലെ തങ്ങളുടെ ശൃംഖലയിലുടനീളം ജോയ് ആലുക്കാസ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നു.
‘ജ്യൂവൽസ് ഓഫ് ജോയ്’ എന്ന പേരിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് 23 വരെ നടക്കുന്ന കാമ്പയിനിൽ എക്‌സ്‌ക്ലൂസീവ് വേനൽക്കാല ഓഫറുകൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് മാലകളും വളകളും ഏറ്റവും കുറഞ്ഞ പണിക്കൂലി (വെറും 3.99 ശതമാന)ത്തിന് സ്വന്തമാക്കാനാവും. കൂടാതെ ലഭിക്കുന്ന 200 റിയാലിെൻറ വൗച്ചറുകൾ 4,000 റിയാലോ അതിൽ കൂടുതലോ വിലയുള്ള ഡയമണ്ട് ആഭരണങ്ങളും 25,000 റിയാലോ അതിൽ കൂടുതലോ വിലയുള്ള സ്വർണാഭരണങ്ങളും വാങ്ങുേമ്പാൾ ഉപയോഗിക്കാനാവും. ഓരോ ഷോപ്പിങ് നിമിഷത്തിനും കൂടുതൽ സന്തോഷം, കൂടുതൽ മൂല്യം, കൂടുതൽ തിളക്കം എന്നിവ നൽകുന്നതിനാണ് ഈ പരിമിതകാല ഓഫറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സൗദിയിലെ ഉപഭോക്താക്കൾക്ക് ഇത് സ്വാഗതാർഹമായ ഒരു അവസരമാണെന്നും ഈ പുതിയ വാറ്റ് റീഫണ്ട് പ്രക്രിയയിലൂടെ, അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് ഇപ്പോൾ ഓരോ ആഭരണ വാങ്ങലിനും കൂടുതൽ എളുപ്പവും മൂല്യവും ആസ്വദിക്കാൻ കഴിയുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ‘ഗ്ലോബൽ ബ്ലൂ’വിനെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അത് പരമാവധി പ്രയോജനപ്പെടുത്താൻ അവബോധം വ്യാപിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ‘ജ്യൂവൽസ് ഓഫ് ജോയ്’ കാമ്പയിനും എക്‌സ്‌ക്ലൂസീവ് വേനൽക്കാല ഓഫറുകളും ചേർന്ന്, സൗദി അറേബ്യയിൽ ജോയ് ആലുക്കാസിൽ ഷോപ്പിങ് നടത്താൻ ഇതിലും നല്ല സമയം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

