ഹരിതകാന്തിക്കിടയിലൂടെ ഹറമൈൻ ട്രെയിൻ
text_fieldsമഴയെ തുടർന്ന് പച്ചപ്പണിഞ്ഞ മലനിരകളിലൂടെയും താഴ്വരകളിലൂടെയും ഓടുന്ന ഹറമൈൻ ട്രെയിനുകളുടെ കാഴ്ച
മക്ക: മഴയെ തുടർന്ന് പച്ചപ്പണിഞ്ഞ ഭൂപ്രദേശങ്ങളിലൂടെ ഹറമൈൻ ട്രെയിനുകൾ ഓടുന്നത് ഹൃദയാവർജകമായ കാഴ്ചയായി മാറുന്നു. മക്ക, മദീന പുണ്യനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹറമൈൻ എക്സ്പ്രസ് റെയിൽപാതക്ക് ഇരുവശവും മലനിരകളും താഴ്വരകളും സമതലങ്ങളുമാണ് മഴപെയ്ത്തോടെ പച്ചപ്പണിഞ്ഞിരിക്കുന്നത്.
ഒരു പെയിൻറിങ് പോലെ നയനാനന്ദകരമായ മനോഹര കാഴ്ചയാണ് ഇവിടം സമ്മാനിക്കുന്നത്. 35 ട്രെയിനുകളാണ് ഈ പാതയിലോടുന്നത്. ജിദ്ദ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് തുടങ്ങി മക്ക പുണ്യനഗരം, റാബിഖിലെ കിങ് അബ്ദുല്ല ഇകണോമിക് സിറ്റി എന്നിവയിലൂടെയാണ് മദീനയിലേക്ക് പാത നീളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

