ജോസഫ് അതിരുങ്കലിന്റെ നോവൽ ‘മിയ കുൾപ്പ’ പ്രകാശനം ചെയ്തു
text_fieldsജോസഫ് അതിരുങ്കലിന്റെ പുതിയ നോവലായ ‘മിയ കുൾപ്പ’ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് മാധ്യമ
പ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
റിയാദ്: സൗദിയിൽ പ്രവാസിയായ എഴുത്തുകാരൻ ജോസഫ് അതിരുങ്കലിന്റെ പുതിയ നോവായ ‘മിയ കുൾപ്പ’ പ്രകാശനം ചെയ്തു. തിരുവനന്തപുരം ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച നോവൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണന് നൽകി പ്രകാശനം നിർവഹിച്ചു.
മാധ്യമ പ്രവർത്തകരായ ഇസ്മാഈൽ മേലടി, എം.സി.എ. നാസർ, എഴുത്തുകാരായ ഇ.കെ. ദിനേശൻ, രമേശ് പെരുമ്പിലാവ്, കവി പി. ശിവപ്രസാദ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

