ജോസ് സ്കറിയക്ക് ‘മാസ്സ് തബൂക്കി’െൻറ യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ജോസ് സ്കറിയക്ക് ‘മാസ്സ് തബൂക്ക്’ യാത്രയയപ്പ് നൽകിയപ്പോൾ
തബൂക്ക്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാസ്സ് രക്ഷാധികാരി സമിതിയംഗം ജോസ് സ്കറിയ (സ്കറിയ കെ. ആൻറണി)ക്ക് ‘മാസ്സ് തബൂക്കി’െൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
തബൂക്ക് വി.എൽ.എസ് അറീന റിസോർട്ടിൽ നടന്ന പരിപാടിയിൽ അദ്ദേഹത്തിന് മാസ്സിെൻറ ഉപഹാരം സമ്മാനിച്ചു. മാസ്സിെൻറ സ്ഥാപക നേതാക്കളിൽ ഒരാളായ ജോസ് സ്കറിയ തബൂക്കിൽ സംഘടിപ്പിച്ച വിവിധ കലാ-കായിക പരിപാടികളിൽ നേതൃപരമായ പങ്കുവഹിച്ചിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ചെമ്പംതൊട്ടി സ്വദേശിയായ ജോസ് സ്കറിയ യുനൈറ്റഡ് മോട്ടോർസ് കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറായാണ് ജോലി ചെയ്തിരുന്നത്.
ബിനുമോൻ ബേബി യാത്രയയപ്പ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മാസ്സ് രക്ഷാധികാരി സമിതിയംഗങ്ങളായ ഫൈസൽ നിലമേൽ, അബ്ദുറഹീം ഭരതന്നൂർ, ഉബൈസ് മുസ്തഫ, കെ.പി. സജിത്ത്, സജിത ടീച്ചർ, അല്ലി രമേശ്, പ്രിൻസ് ഫ്രാൻസിസ്, സെൻസൻ കുര്യാക്കോസ്, ചന്ദ്രശേഖര കുറുപ്പ്, വിശ്വൻ പാലക്കാട്, മനോജ് മമ്പാട് തുടങ്ങിയവർ സംസാരിച്ചു. പ്രവീൺ പുതിയാണ്ടി സ്വാഗതവും മാത്യു തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

