Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​േജാർഡന്​ 250 കോടി...

​േജാർഡന്​ 250 കോടി ഡോളറി​െൻറ സഹായം പ്രഖ്യാപിച്ച്​ മക്ക ഉച്ചകോടി

text_fields
bookmark_border
​േജാർഡന്​ 250 കോടി ഡോളറി​െൻറ സഹായം പ്രഖ്യാപിച്ച്​ മക്ക ഉച്ചകോടി
cancel

ജിദ്ദ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ജോർഡനെ സഹായിക്കാൻ മക്ക ഉച്ചകോടിയിൽ തീരുമാനം. 250 കോടി ഡോളറി​​​െൻറ പ്രത്യേക പാക്കേജ്​ സൗദി ഭരണാധികാരി സൽമാ​ൻ രാജാവി​​​െൻറ അധ്യക്ഷതയിൽ കൂടിയ അടിയന്തിര ഉച്ചകോടി പ്രഖ്യാപിച്ചു. സൗദിക്ക്​ പു​റമേ യു.എ.ഇ, കുവൈത്ത്​ രാഷ്​ട്രങ്ങളാണ്​ പാക്കേജിന്​ പിന്നിൽ. സെൻട്രൽ ബാങ്ക്​ ഒാഫ്​ ജോർഡനിൽ നിക്ഷേപം, ജോർഡന്​ ലോക ബാങ്കി​​​െൻറ ഗ്യാരണ്ടി, ജോർഡൻ സർക്കാരി​​​െൻറ വാർഷിക ബജറ്റിന്​ അഞ്ചുവർഷത്തേക്ക്​ സഹായം, വികസന ഫണ്ടുകൾക്കും വികസന പദ്ധതികൾക്കും സഹായം എന്നിവയും ഉച്ചകോടിയുടെ തീരുമാനങ്ങളിൽ പെടുന്നു. തിങ്കളാഴ്​ച പുലർച്ചെയോടെയാണ്​ ഉച്ചകോടി സമാപിച്ചത്​. 

റമദാൻ അവസാന പത്ത് ചെലവഴിക്കാൻ മക്കയിലെ അൽസഫ കൊട്ടാരത്തിലെത്തിയ സൽമാൻ രാജാവാണ്​ ജോർഡനിലെ അടിയന്തിര സാഹചര്യം കണ്ട്​ ഉടനടി ഉച്ച​േകാടി വിളിച്ചത്​. യു.എ.ഇ പ്രധാന മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ അൽമഖ്​തൂം, കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹമദ്​ അൽ ജാബിർ അസ്സബാഹ്​, ​േജാർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ, സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ എന്നിവർ ഉച്ചകോടിയിൽ പ​െങ്കടുത്തു. തങ്ങളെ സഹായിക്കാൻ മുൻകൈയെട​ുത്ത മൂന്നു രാഷ്​ട്രങ്ങൾക്കും അഗാധമായ നന്ദി രേഖപ്പെടുത്തുന്നതായി അബ്​ദുല്ല രണ്ടാമൻ പിന്നീട്​ പ്രതികരിച്ചു.
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്​ അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കമാണ്​ ​ജോർഡനിൽ പ്രക്ഷോഭങ്ങൾക്ക്​ വഴിവെച്ചത്​. ദിവസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്ക്​  പിന്നാലെ പ്രധാനമന്ത്രി​ ഹാനി മുൽക്കിയെ രാജാവ്​ നീക്കിയിരുന്നു. പുതിയ സാമ്പത്തിക പരിഷ്​കരണങ്ങൾ നിർത്തിവെക്കുന്നതായും പ്രഖ്യാപിച്ചു. പക്ഷേ, രാഷ്​ട്രത്തി​​​െൻറ പൊതുകടം അതിഭീമമായ അവസ്​ഥയിൽ തുടരുന്നത്​ ഭീഷണിയാണെന്ന്​ വിലയിരുത്തപ്പെട്ടു​. ഇൗ സാഹചര്യത്തിലാണ്​ ഗൾഫ്​ രാഷ്​ട്രങ്ങളുടെ ഇടപെടൽ.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsjordanmalayalam news
News Summary - jordhan-uae-gulf news
Next Story