ജോർഡൻ സന്ദർശിക്കുന്നതിൽ കൂടുതലും സൗദി ടൂറിസ്റ്റുകൾ
text_fieldsയാംബു: ജോർഡനിലെത്തുന്ന വിദേശ സഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേർ അയൽ രാജ്യമായ സൗദിയ ിൽനിന്നാണെന്ന് റിപ്പോർട്ട്. രാജ്യത്തിെൻറ ടൂറിസം വരുമാനത്തിെൻറ 15 ശതമാനവും സൗദിയി ൽനിന്നുള്ളവരിൽ നിന്നാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അറബ് രാജ്യങ്ങളിലെ സഞ്ചാരികളിൽനിന്ന് ടൂറിസം ഇനത്തിൽ ലഭിക്കുന്ന വരുമാനത്തിെൻറ 42 ശതമാനത്തിൽ 15 ശതമാനവും സൗദി അറേബ്യയിൽ നിന്നെത്തുന്നവരിൽനിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ജോർഡനിലെ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കിൽ ടൂറിസം വരുമാനത്തിൽ 12 ശതമാനം വർധനവുള്ളതായും രേഖപ്പെടുത്തുന്നു. മൊത്തം അറബ് രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം മാത്രം 4,79,000 ടൂറിസ്റ്റുകൾ ജോർഡനിലെത്തിയിരുന്നു. അറബ് രാജ്യങ്ങളിൽ നിന്നുള്ള ടൂറിസം വരുമാനം മാത്രം 20 ശതമാനം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട പെട്രയും മറ്റ് പൗരാണിക സ്മാരകങ്ങളും ചരിത്രപ്രദേശങ്ങളുമാണ് ജോർഡനിൽ പ്രധാനമായും വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്.
ബി.സി മൂന്നാം നൂറ്റാണ്ടിൽ അറബ് നാടോടി ഗോത്രമായ നബാത്തിയന്മാരാണ് പെട്ര നഗരം നിർമിച്ചതെന്ന് കരുതുന്നു. എണ്ണമറ്റ ചരിത്ര സ്മാരകങ്ങളും കൗതുകക്കാഴ്ചകളും ജോർഡനിലേക്ക് സൗദി ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കുന്നുണ്ട്. തൊട്ടുചേർന്ന് കിടക്കുന്നതു കൊണ്ടും മനോഹരവും ചരിത്രവിസ്മയവുമായ കാഴ്ചകളുമുണ്ടെന്നതും ഇസ്ലാമിക ചരിത്രത്തിെൻറ നാൾവഴികൾ ഇൗ ഭൂഭാഗങ്ങളിലും പതിഞ്ഞുകിടക്കുന്നതുമാണ് സൗദിയിൽനിന്ന് ഇത്രയേറെ സഞ്ചാരികളെ ആകർഷിക്കാൻ കാരണം. ഒഴിവുദിനങ്ങളിൽ പെെട്ടന്ന് പോയി വരാം എന്നതും ലളിതമായ പ്രവേശന നടപടികളും മറ്റു കാരണങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.