Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യു​ടെ വി​ക​സ​ന...

സൗ​ദി​യു​ടെ വി​ക​സ​ന വാ​ർ​ത്ത​ക​ളു​ടെ ശേ​ഖ​ര​വു​മാ​യി ജോ​ളി ലോ​ന​പ്പ​ൻ

text_fields
bookmark_border
സൗ​ദി​യു​ടെ വി​ക​സ​ന വാ​ർ​ത്ത​ക​ളു​ടെ ശേ​ഖ​ര​വു​മാ​യി ജോ​ളി ലോ​ന​പ്പ​ൻ
cancel
camera_alt

ജോ​ളി ലോ​ന​പ്പ​ൻ വാ​ർ​ത്താ​ശേ​ഖ​ര​വു​മാ​യി, സൗ​ദി​യു​ടെ ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യെകാണിക്കുന്ന ലോ​ഗോ

ദ​മ്മാം: വാ​ർ​ത്ത​ക​ൾ വാ​യി​ക്കാ​ൻ മാ​ത്ര​മ​ല്ല, സൂ​ക്ഷി​ച്ചു​വെ​ക്കാ​നും ഭാ​വി​യി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ൽ അ​നു​ഭ​വ​ങ്ങ​ൾ തേ​ടാ​നു​മു​ള്ള​താ​െ​ണ​ന്നാ​ണ് പ്ര​വാ​സി വ്യ​വ​സാ​യി​യും സി​നി​മാ​നി​ർ​മാ​താ​വു​മാ​യ ജോ​ളി ലോ​ന​പ്പ​െൻറ പ​ക്ഷം. സൗ​ദി ജീ​വി​ത​ത്തി​ലെ മാ​റ്റ​ങ്ങ​ളെ​യും അ​തി​വേ​ഗം വ​ള​രു​ന്ന വ്യ​വ​സാ​യ ലോ​ക​ങ്ങ​ളെ​യും കു​റി​ച്ച് അ​തി​സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ന്ന ആ​ളാ​ണ് ജോ​ളി ലോ​ന​പ്പ​ൻ.

അ​തു​കൊ​ണ്ടു​ത​ന്നെ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​ന്ന സ​ർ​വ വാ​ർ​ത്ത​ക​ളും വെ​ട്ടി​യെ​ടു​ത്ത് സൂ​ക്ഷി​ക്കു​ക​യാ​ണ്. ഈ ​വാ​ർ​ത്താ​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യാ​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ സൗ​ദി​അ​റേ​ബ്യ ൈക​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ ന​മു​ക്ക് എ​ളു​പ്പം മ​ന​സ്സി​ലാ​ക്കാം. എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന സൗ​ദി ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ അ​വി​ശ്വ​സ​നീ​യ​മാ​ണ്. നി​താ​ഖാ​ത്ത് പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട തൊ​ഴി​ൽ​മാ​റ്റ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും വി​ദ​ഗ്​​ധ​രു​ടെ വി​ല​യി​രു​ത്ത​ലു​ക​ളും ശേ​ഖ​ര​ത്തി​ലു​ണ്ട്. അ​ൽ ജൗ​ഫി​ൽ ആ​രം​ഭി​ക്കു​ന്ന കാ​റ്റാ​ടി​പ്പാ​ട​ങ്ങ​ൾ തു​റ​ന്നി​ടാ​ൻ പോ​കു​ന്ന സാ​ധ്യ​ത​ക​ൾ അ​ന​ന്ത​മാ​െ​ണ​ന്ന് ജോ​ളി പ​റ​ഞ്ഞു. കാ​റ്റി​ൽ​നി​ന്നും വെ​യി​ലി​ൽ നി​ന്നും ഊ​ർ​ജോ​ൽ​പാ​ദ​ന​ത്തി​ൽ സൗ​ദി ഏ​റെ മു​ന്നി​ലെ​ത്തു​ക​യാ​ണ്. അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്ക് വ​ലി​യ തോ​തി​ൽ വൈ​ദ്യു​തി വി​ൽ​ക്കു​ന്ന രാ​ജ്യ​മാ​യി സൗ​ദി മാ​റി​ക്ക​ഴി​ഞ്ഞു. മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഷി​പ്​​യാ​ർ​ഡ്, ഷി​പ്പി​ങ്​ റി​പ്പ​യ​ർ യാ​ർ​ഡും സൗ​ദി​യി​ൽ റാ​സ​ൽ ഖൈ​റി​ൽ നി​ർ​മാ​ണ​ത്തി​ലാ​ണ്. 2021ൽ ​ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ൽ സാ​ധ്യ​ത​ക​ളാ​ണ് സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

അ​റ​ബ് ന്യൂ​സ്, സൗ​ദി ഗ​സ​റ്റ്, ഗ​ൾ​ഫ് മാ​ധ്യ​മം, മ​ല​യാ​ളം ന്യൂ​സ് തു​ട​ങ്ങി​യ​വ​യി​ലെ വാ​ർ​ത്ത​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ശേ​ഖ​രി​ക്കു​ന്ന​ത്. ദു​ൈ​ബ​യി​ൽ​നി​ന്ന് മ​ക​ളും നാ​ട്ടി​ൽ​നി​ന്ന് സ​ഹോ​ദ​ര​ങ്ങ​ളും മ​റ്റു പ​ത്ര​ങ്ങ​ളി​ൽ വ​രു​ന്ന പ്ര​ധാ​ന വാ​ർ​ത്ത​ക​ളും ശേ​ഖ​രി​ച്ച് ജോ​ളി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും.

ആ​ദ്യ​മൊ​ക്കെ ക​ട്ട് ചെ​യ്ത് വെ​റു​തെ അ​ടു​ക്കി​വെ​ച്ച വാ​ർ​ത്ത​ക​ൾ ആ​വ​ശ്യ​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ട് തോ​ന്നി​യ​പ്പോ​ഴാ​ണ് കൃ​ത്യ​മാ​യി ഫ​യ​ലി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​ത്.

ല​ഭ്യ​മാ​യ ഫ​യ​ലു​ക​ളേ​ക്കാ​ൾ വ​ലു​പ്പ​ത്തി​ൽ പ​ല വാ​ർ​ത്താ​ക​ട്ടി​ങ്ങു​ക​ളും വ​ന്ന​തോ​ടെ പ്ര​സി​ൽ പ്ര​ത്യേ​കം ഓ​ർ​ഡ​ർ ചെ​യ്ത് വ​ലു​പ്പ​മു​ള്ള ഫ​യ​ലു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. പ​തി​നാ​യി​ര​ത്തി​ല​ധി​കം വാ​ർ​ത്ത​ക​ളാ​ണ് ശേ​ഖ​ര​ത്തി​ലു​ള്ള​ത്. അ​ധി​ക​വും സൗ​ദി​യു​ടെ സാ​മ്പ​ത്തി​ക നി​ർ​മാ​ണ വി​ക​സ​ന മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. എ​ൻ​ജി​നീ​യ​റും വ്യ​വ​സാ​യി​യു​മാ​യ ത​നി​ക്ക് ഇ​ത്ത​രം വാ​ർ​ത്ത​ക​ളോ​ടാ​ണ് പ്രി​യം എ​ന്ന​തി​നാ​ലാ​ണ് ഇ​തെ​ന്ന് ജോ​ളി പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ നി​ര​വ​ധി മാ​ഗ​സി​നു​ക​ളും അ​ന​വ​ധി പ്രോ​ജ​ക്​​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ശേ​ഖ​ര​ത്തി​ലു​ണ്ട്.

സൗ​ദി​യു​ടെ ഡി​ജി​റ്റ​ൽ വ​ള​ർ​ച്ച​യെ വ്യ​ക്ത​മാ​ക്കു​ന്ന ലോ​ഗോ​യു​മു​ണ്ട്. ഹോ​മോ​സാ​പി​യ​ൻ വ​ർ​ഗ​ത്തി​ലു​ള്ള കു​ര​ങ്ങു​ക​ളി​ൽ​നി​ന്ന് നി​വ​ർ​ന്നു​നി​ൽ​ക്കാ​ൻ പ​ഠി​ച്ച മ​നു​ഷ്യ​ൻ അ​വ​സാ​നം ചി​ല അ​ക്ക​ങ്ങ​ളാ​യി മാ​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ​ത്. തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​ണ് ജോ​ളി. ദ​മ്മാ​മി​ലെ ര​ണ്ടാം വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ സൗ​ദി അ​ബ്ര​സീ​വിേ​ൻ​റ​തു​ൾ​പ്പെ​ടെ ഇ​രു​പ​​തോ​ളം ക​മ്പ​നി​ക​ളു​ടെ സ്ഥാ​പ​ക​നാ​ണ്.

2018ൽ ​ഇ​ന്ദ്ര​ൻ​സി​ന് സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത 'ആ​ളൊ​രു​ക്കം' സി​നി​മ നി​ർ​മി​ച്ച​ത് ജോ​ളി​യാ​ണ്. പു​തി​യ സി​നി​മ സ​ബാ​ഷ് ച​ന്ദ്ര​ബോ​സ് റി​ലീ​സ് കാ​ത്തി​രി​ക്കു​ന്നു. ഡോ. ​ലീ​ന ജോ​ളി​യാ​ണ് ഭാ​ര്യ. പ്രി​യ ജോ​ളി, പ്രീ​തി ജോ​ളി, പ്ര​വീ​ണ ജോ​ളി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jolly LonappanSaudi development news
News Summary - Jolly Lonappan with a collection of Saudi development news
Next Story