ജിസാനിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
text_fieldsഅഹമ്മദ് കുട്ടി
ജിസാൻ: ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ജിസാനിന് സമീപം സാംതയിൽ ബ്രോസ്റ്റ് കടയിൽ ജോലി ചെയ്യുന്നതിനിടെ കാക്കഞ്ചേരി പുൽപറമ്പ് സ്വദേശി കൊടക്കാട്ടകത്ത് അഹമ്മദ് കുട്ടി (55) ആണ് കുഴഞ്ഞുവീണു മരിച്ചത്. 20 വർഷമായി സൗദിയിലുള്ള അഹമ്മദ് കുട്ടി സാംതയിൽ 15 വർഷമായി ബ്രോസ്റ്റ് കടയിൽ ജീവനക്കാരനാണ്. ഒരു വർഷം മുമ്പ് സൗദിയിലെത്തിയ പുത്രൻ മുഹമ്മദ് ജംഷാദും ഇദ്ദേഹത്തോടൊപ്പം കടയിൽ ജോലി ചെയ്യുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നുവെങ്കിലും തിരിച്ചുവന്ന് വീണ്ടും ജോലിയിൽ ഏർപ്പെട്ടതായിരുന്നു.
സാംത ജനറൽ ആശുപത്രിയിലുള്ള മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവിടെത്തന്നെ ഖബറടക്കും. പിതാവ്: പരേതനായ കൊടക്കാട്ടകത്ത് കുഞ്ഞിമുഹമ്മദ്. മാതാവ്: പുല്ലാട്ടിൽ കുഞ്ഞിപ്പാത്തു. ഭാര്യ: പുല്ലാട്ടിൽ റംലത്ത്. മക്കൾ: മുഹമ്മദ് ജംഷാദ് (സാംത), രഹന, റജുല. മരുമകൻ: സമദ് ഫറോക്ക്. സഹോദരങ്ങൾ: ഇതൈമ, ലത്തീഫ് പുൽപറമ്പ്, ജഅഫർ, റൂബി. ഭാര്യസഹോദരന്മാരായ പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അബ്ദുറഹ്മാൻ എന്ന ബാവ, സൈനുദ്ദീൻ എന്നിവർ സാംതയിലുണ്ട്. അനന്തര നടപടികൾക്കായി സാംതയിലെ സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളുമായ മുനീർ ഹുദവി ഉള്ളണം, റസാഖ് വെളിമുക്ക്, ഷൗക്കത്ത് ആനവാതിൽ, കുഞ്ഞാപ്പ വേങ്ങര, അബ്സൽ ഉള്ളൂർ, അബ്ദുല്ല ചിറയിൽ, ഡോ. ജോൺ ചെറിയാൻ, മുജീബ് പാലക്കാട്, നിസാർ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

