വിദ്യാർഥികൾക്കായി സംയുക്ത ഫുട്ബാൾ അക്കാദമിക്ക് തുടക്കം
text_fieldsയാംബു എച്ച്.എം.ആർ എവർഗ്രീൻ എഫ്.സിയും യാംബു അൽമനാർ ഇന്റർനാഷനൽ സ്കൂളും സംയുക്തമായി ആരംഭിച്ച ഫുട്ബാൾ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ
യാംബു: യാംബുവിലെ പ്രമുഖ ക്ലബായ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സിയും യാംബു അൽ മനാർ ഇൻറർനാഷനൽ സ്കൂളും സംയുക്തമായി നാല് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഫുട്ബാൾ അക്കാദമിക്ക് തുടക്കം കുറിച്ചു. വളർന്നുവരുന്ന കുട്ടികൾക്ക് കായിക വിനോദ ഇനങ്ങളിൽ വിദഗ്ധരായ പരിശീലകരെ ഉപയോഗപ്പെടുത്തി ആവശ്യമായ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫുട്ബാൾ അക്കാദമി യാംബുവിൽ തുടങ്ങിയതെന്ന് സംഘാടകർ അറിയിച്ചു.
അൽ മനാർ സ്കൂളിൽ നടന്ന ചടങ്ങിൽ അക്കാദമിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ബോയ്സ് സെക്ഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ മുസാഹിദ് ഖാലിദ് അൽ റഫാഇ, എച്ച്.എം.ആർ മാനേജിങ് ഡയറക്ടർ നൗഫൽ കാസർകോട്, ഫുട്ബാൾ അക്കാദമി രക്ഷാധികാരി ഫൈസൽ മുഹമ്മദ്, വൈ.ഐ.എഫ്.എ പ്രസിഡന്റ് ശബീർ ഹസ്സൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ശങ്കർ ഇളങ്കൂർ (ഒ.ഐ.സി.സി), ബിഹാസ് കരുവാരകുണ്ട് (നവോദയ), നിയാസ് യൂസുഫ് (മീഡിയവൺ), അസ്ക്കർ വണ്ടൂർ (വൈ.എം.എ), ഫുട്ബാൾ പരിശീലകൻ ശഹീദ് കോട്ടക്കൽ (ഫുട്ബാൾ അക്കാദമി) എന്നിവർ സംസാരിച്ചു. അൽ മനാർ ഇന്റർനാഷനൽ സ്കൂൾ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

