പ്രതിസന്ധികളെ നേരിടാൻ ഒരുമിക്കുക -ഡോ. നഹാസ് മാള
text_fieldsതനിമ റിയാദ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഡോ. നഹാസ് മാള സംസാരിക്കുന്നു
റിയാദ്: മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ മുസ്ലിം സമുദായമെന്ന നിലയിൽ സ്വന്തം മുൻഗണനകൾ പാലിച്ചുകൊണ്ട് തന്നെ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഭൂമികയിൽനിന്നുകൊണ്ട് ഒരുമിച്ചു നേരിടണമെന്ന് മുൻ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറും ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗവുമായ ഡോ. നഹാസ് മാള പറഞ്ഞു.
തനിമ റിയാദ് സംഘടിപ്പിച്ച സാമൂഹിക സാംസ്കാരിക സംഘടന നേതാക്കൾക്കുള്ള ഇഫ്താർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ആഗോള ഗ്രാമമായെങ്കിലും സങ്കുചിത ദേശീയത അതേപോലെ നിലനിന്ന് വെറുപ്പിന്റെയും വിഭാഗീയതയുടെയും സംഘർഷങ്ങൾ വ്യാപിച്ചുവെന്നതാണ് ആഗോളീകരണത്തിന്റെ ബാക്കിപത്രം.
പ്രതിസന്ധികാലത്ത് ഇസ്ലാമിനെ പ്രതിനിധാനം ചെയ്ത് ജീവിക്കുക തന്നെയാണ് നമ്മുടെ മുന്നിലുള്ള ചെറുത്തുനിൽപിന്റെ മാർഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനിമ സെൻട്രൽ പ്രോവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി സ്വാഗതവും പ്രോഗ്രാം കൺവീനർ റഹ്മത്ത് തിരുത്തിയാട് നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി സദറുദ്ദീൻ കീഴിശ്ശേരി, സോണൽ പ്രസിഡൻറുമാരായ സിദ്ദിഖ് ബിൻ ജമാൽ, തൗഫീഖുർറഹ്മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസി സമൂഹത്തിന്റെ പരിച്ഛേദമായി വിവിധ രാഷ്ട്രീയ സാംസ്കാരിക വ്യവസായ പ്രതിനിധികൾ ഇഫ്താറിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

