Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ സ്വദേശികൾക്ക്...

സൗദിയിൽ സ്വദേശികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം

text_fields
bookmark_border
സൗദിയിൽ സ്വദേശികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം
cancel
റിയാദ്: സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കി വരുന്ന ഊർജിത സ്വദേശിവത്​കരണത്തി​​​െൻറ ഭാഗമായി തൊഴിലധിഷ്ഠിത പരിശീലന പരിപാടി പ്രഖ്യാപിച്ചു. അഞ്ച്​ തൊഴിലുകളിൽ 2258 പേർക്ക് അവസരം നൽകുമെന്നാണ് മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി ഫ ണ്ട് (ഹദഫ്) പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് തൊഴിലോട് കൂടിയ പരിശീലനം സംഘടിപ്പിക്കുന്നത്. ഇത്ത രം പരിശീലകർക്കുള്ള വേതനം ഹദഫ് നൽകും. രാജ്യത്തെ വൻകിട സ്ഥാപനങ്ങളുടെ സഹകരണവും ഹദഫ് തേടിയിട്ടുണ്ട്.
തഖാത് വ്യവസ്ഥയുടെ കീഴിലുള്ള പരിശീലനത്തി​​​െൻറ താംഹീർ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മൂന്ന് മുതൽ ആറ് മാസം വരെ നീളുന്ന പരിശീലനമാണ് നൽകുക. മാർക്കറ്റിങ് സ്പെഷ്യലിസ്​റ്റ്​, എച്ച്​. ആർ സ്പെഷ്യലിസ്​റ്റ്​, അഡ്‌മിൻ അസിസ്​റ്റൻറ്​, അക്കൗണ്ടൻറ്, കസ്​റ്റമർ സർവീസ് തസ്തികകളിലാണ് തുടക്കത്തിൽ പരിശീലനം നൽകുക. കൂടുതൽ ജോലികളിലേക്ക് പരിശീലനം വ്യാപിപ്പിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
മാർക്കറ്റിങ് സ്പെഷ്യലിസ്​റ്റ്​​ ജോലിക്ക് 532 , എച്ച്​. ആർ സ്പെഷ്യലിസ്​റ്റ്​​ 541 , അഡ്‌മിൻ അസിസ്​റ്റൻറ്​ 425 , അക്കൗണ്ടൻറ് 405 , കസ്​റ്റമർ സർവീസ് 355 എണ്ണം വീതം സ്വദേശികളെയാണ് തുടക്കത്തിൽ നിയമിക്കുക.
Show Full Article
TAGS:Job training for Saudi citizens saudi news 
Next Story