Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊ​ഴി​ൽ യോ​ഗ്യ​ത...

തൊ​ഴി​ൽ യോ​ഗ്യ​ത പ​രീ​ക്ഷ; വി​ദേ​ശ​ത്ത് കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കും

text_fields
bookmark_border
തൊ​ഴി​ൽ യോ​ഗ്യ​ത പ​രീ​ക്ഷ; വി​ദേ​ശ​ത്ത് കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കും
cancel

ജി​ദ്ദ: തൊ​ഴി​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​ക്ക് വി​ദേ​ശ​ത്ത് കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​ക്ര​ഡി​റ്റേ​ഷ​ൻ ക​മ്മി​റ്റി​ക്ക് സൗ​ദി അ​റേ​ബ്യ അ​നു​മ​തി ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

യോ​ഗ്യ​ത പ​രീ​ക്ഷ വി​ജ​യി​ക്കാ​ത്ത​വ​ർ​ക്ക് സൗ​ദി​യി​ൽ ജോ​ലി ചെ​യ്യാ​നാ​കി​ല്ല. സാ​ങ്കേ​തി​ക​വും പ്ര​ത്യേ​ക ക​ഴി​വു​ക​ൾ ആ​വ​ശ്യ​വു​മാ​യ മേ​ഖ​ല​യി​ലാ​ണ് സൗ​ദി തൊ​ഴി​ൽ യോ​ഗ്യ​താ പ​രീ​ക്ഷ തു​ട​ങ്ങി​യ​ത്. വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക് അ​വ​ര​വ​രു​ടെ രാ​ജ്യ​ത്തു​ത​ന്നെ പ​രീ​ക്ഷ കേ​ന്ദ്ര​മു​ണ്ടാ​കും. ഇ​ത് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം അ​ക്ര​ഡി​റ്റേ​ഷ​ൻ ക​മ്മി​റ്റി​ക്കാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി.

ഈ ​ക​മ്മി​റ്റി​യാ​കും ഓ​രോ രാ​ജ്യ​ത്തും വേ​ണ്ട പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക. വി​സ ല​ഭി​ക്കാ​ൻ ഈ ​പ​രീ​ക്ഷ പാ​സാ​കേ​ണ്ടി​വ​രും. നി​ല​വി​ൽ സൗ​ദി​ക്ക​ക​ത്തു​ള്ള​വ​ർ​ക്കാ​ണ് ഈ ​പ​രീ​ക്ഷ. ഓ​ൺ​ലൈ​നാ​യും പ്രാ​ക്ടി​ക്ക​ലാ​യും പ​രീ​ക്ഷ​യു​ണ്ടാ​കും. ഇ​ത് പാ​സാ​കു​ന്ന​വ​ർ​ക്കേ ജോ​ലി​യി​ൽ തു​ട​രാ​നാ​കൂ.

മൂ​ന്നു ത​വ​ണ​യാ​ണ് അ​വ​സ​ര​മു​ണ്ടാ​വു​ക. ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ടെ​ക്‌​നി​ക്ക​ൽ ആ​ൻ​ഡ്​ വൊ​ക്കേ​ഷ​ന​ൽ ട്രെ​യി​നി​ങ്ങി​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രീ​ക്ഷ. ആ​റി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ ന​വം​ബ​ർ മൂ​ന്നി​ന് തു​ട​ങ്ങി​യി​രു​ന്നു.

ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ ജീ​വ​ന​ക്കാ​രു​ള്ള ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഡി​സം​ബ​ർ ഒ​ന്നു മു​ത​ലും തൊ​ഴി​ൽ യോ​ഗ്യ​ത പ​രീ​ക്ഷ ന​ട​പ്പാ​ക്കും. ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്‌​സ്, മെ​ക്കാ​നി​ക്, ഐ.​ടി, ടെ​ക്‌​നീ​ഷ്യ​ൻ, ക​ലാ​കാ​ര​ന്മാ​ർ തു​ട​ങ്ങി ആ​യി​ര​ത്തി​ലേ​റെ ത​സ്തി​ക​ക​ൾ​ക്ക് പ​രീ​ക്ഷ ബാ​ധ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eligibility test
News Summary - Job Eligibility Test
Next Story