ജോലിയും ശമ്പളവുമില്ല; മലയാളികൾ ഉൾപെടെ അഞ്ഞൂറിലധികം തൊഴിലാളികൾ പട്ടിണിയിൽ
text_fieldsദമ്മാം: ഒന്നരവർഷത്തിലധികമായി ജോലിയോ ശമ്പളമോ ഇല്ലാതെ അഞ്ഞൂറിലധികം തൊഴിലാളികൾ ദുരിതത്തിൽ. സിഹാത്തിലെ കെട ്ടിട, റോഡ് നിർമാണ മേഖലയിലെ പ്രമുഖ കമ്പനി തൊഴിലാളികളാണ് ആശ്രയമറ്റ് നിയമ നടപടികളിൽ പ്രതീക്ഷയുമായി കഴിയുന്ന ത്. മലയാളികൾ ഉൾപടെ ഇന്ത്യക്കാർക്ക് പുറമേ പാകിസ്ഥാൻ ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ത ൊഴിലാളികളാണ് കിഴക്കൻ മേഖലയിലെ വിവിധ ക്യാമ്പുകളിലായി കഴിയുന്നത്.
പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പിനിക്ക് പുതിയ കരാറുകൾ ലഭിക്കാത്തതും ബാധ്യതകളും കനത്ത പ്രതിസന്ധിയാവുകയായിരുന്നു. അതോടെ തൊഴിലാളികളുടെ താമസ രേഖ പുതുക്കാനോ ശമ്പള കുടിശ്ശിക നൽകാനോ സാധിച്ചില്ല. തൊഴിലാളികൾക്ക് നാട്ടിൽ പോകാനോ ചികിൽസ തേടാനോ പോലും പറ്റാത്ത അവസ്ഥയിലായി. നീതി തേടി തൊഴിലാളികൾ ലേബർ കോടതിയെ സമീപിച്ചെങ്കിലും കേസിെൻറ നടപടികൾ നീണ്ടു പോവുകയാണ്. ദമ്മാമിലെ സന്നദ്ധ സംഘടനകൾ നൽകുന്ന സഹായം മാത്രമാണ് ചില ക്യാമ്പുകളിലെ തൊഴിലാളികൾക്കെങ്കിലും ആശ്വാസം. ശമ്പള കുടിശ്ശികയും, മറ്റാനുകൂല്യങ്ങളും തവണകളായി നൽകാൻ കമ്പനി തയാറായെങ്കിലും അതിെൻറ വിശ്വാസ്യതയിൽ സംശയം തോന്നിയ തൊഴിലാളികൾ കരാറിൽ ഒപ്പിടുന്നതിൽ നിന്ന് പിൻമാറുകയായിരുന്നു.
തൊഴിലാളികളിൽ പലരും വിവിധ രോഗങ്ങളാൽ വലയുന്നവരാണ്. ദീർഘ കാലമായി കമ്പനിയിൽ ജോലി ചെയ്യുന്നവർ പിരിഞ്ഞുപോകുേമ്പാൾ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ മാത്രം പ്രതീക്ഷ അർപ്പിച്ച് ജീവിച്ചവരാണ്. അതിനാൽ വെറും കൈയോടെ മടങ്ങാൻ ആവില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. എന്നാൽ മനപ്പൂർവ്വം തങ്ങൾ തൊഴിലാളികളെ വഞ്ചിച്ചിട്ടില്ലെന്നും സാഹചര്യങ്ങളാൽ വന്നുചേർന്ന ബാധ്യതകളാണ് വിനയായതെന്നും കമ്പനി അധികൃതർ വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസം നവോദയ നേതൃത്വത്തിൽ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും മരുന്നും ൈസഹാത്തിലെ ക്യാമ്പിൽ വിതരണം ചെയ്തു. ദമ്മാമിലെ പ്രമുഖ മെഡിക്കൽ സെൻററുമായി ചേർന്ന് രോഗനിർണയം നടത്തി മരുന്നുകൾ വിതരണം ചെയ്തു. വിഷയം എം പി മാരായ എ. സമ്പത്ത്, എം. ബി രാജേഷ് എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയതായി നവോദയ ഭാരവാഹികൾ പറഞ്ഞു. എംബസി ഇടപെട്ടു പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾ നടന്നു വരികയാണന്നും അവർ കൂട്ടിച്ചേർത്തു. സാമൂഹ്യക്ഷേമ കൺവീനർ നൗഷാദ് അകോലത്ത്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം രഘുനാഥൻ, ഏരിയ രക്ഷാധികാരി ചന്ദ്രബാബു , സെക്രട്ടറി രജി അഞ്ചൽ, കൺവീനർ മൊയ്തീൻ, പ്രസിഡൻറ് ചന്ദ്രബാബു, ട്രഷറർ ചന്ദ്രൻ, റാഫി, അരവിന്ദൻ , ശ്രീകുമാർ , രാജഗോപാൽ, ഷാജി, രാജേഷ്, മരയ്ക്കാർ, ജോൺ തോമസ്, നിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നവോദയ ആശ്വാസ പ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
