ചാണ്ടി ഉമ്മൻ എം.എൽ.എക്ക് ജെ.എൻ.എച്ച്, അൽറയാൻ ഗ്രൂപ്പുകൾ സ്വീകരണം നൽകി
text_fieldsചാണ്ടി ഉമ്മൻ എം.എൽ.എക്ക് നൽകിയ സ്വീകരണത്തിൽ ജെ.എൻ.എച്ച്, അൽറയാൻ ചെയർമാൻ വി.പി. മുഹമ്മദലി ഫലകം നൽകി ആദരിക്കുന്നു.
ജിദ്ദ: ഹ്രസ്വസന്ദർശനാർഥം ജിദ്ദയിലെത്തിയ പുതുപ്പള്ളി എം.എൽ.എയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന് ജെ.എൻ.എച്ച്, അൽറയാൻ മാനേജ്മെന്റും ജീവനക്കാരും ചേർന്ന് സീകരണം നൽകി. ജെ.എൻ.എച്ച്, അൽറയാൻ ഗ്രൂപ് ചെയർമാൻ വി.പി മുഹമ്മദലി ഫലകം നൽകി ചാണ്ടി ഉമ്മനെ ആദരിച്ചു.
ഫിനാൻസ് ഡയറക്ടർ അഷ്റഫ് മൊയ്തീൻ, എക്സിക്യുട്ടിവ് ഡയറക്ടർ അലി മുഹമ്മദലി, ഡപ്യൂട്ടി മനേജിങ് ഡയറക്ടർ ഡോ. മിഷ്ഖാത്ത് അഷ്റഫ്, മെഡിക്കൽ ഡയറക്ടർ ഡോ. അയ്യപ്പ കുമാർ, ഡോ. വിനീത പിള്ള എന്നിവർ സംസാരിച്ചു.
ജെ.എൻ.എച്ച്, അൽറയാൻ ഡോക്ടേഴ്സ്, നഴ്സേഴ്സ്, മറ്റു ജീവനക്കാർ, വിവിധ മേഖലകളിലുള്ള രാഷ്രീയ, കലാ, സാംസ്ക്കാരിക, സാഹിത്യ വ്യക്തിത്വങ്ങൾ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. പി.സി.എ റഹ്മാൻ (ഇണ്ണി) ഖിറാഅത്ത് നടത്തി. സ്വീകരണ ചടങ്ങിന് മാനേജ്മെന്റിനും ജീവനക്കാർക്കും ചാണ്ടി ഉമ്മൻ എം.എൽ.എ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

