ജെ.കെ.സി.എ കേരള പ്രീമിയർ ലീഗ് സീസൺ ഏഴ്: ഫൈനൽ നാളെ
text_fieldsജിദ്ദ: ജിദ്ദ കേരള ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ജെ.കെ.സി.എ) സംഘടിപ്പിച്ചുവരുന്ന കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഏഴാം സീസൺ ഫൈനൽ വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അൻസാർ അഹമ്മദ് നയിക്കുന്ന അനസ് ഉപനായകനായ കൊച്ചിൻ കൊമ്പൻസും ഷാനവാസ് സ്നേഹക്കൂട് നയിക്കുന്ന ഷമീർ ഷാജഹാൻ ഉപനായകനായ ജെ.ഐ.സി.സി ട്രാവൻകൂറും ഫൈനലിൽ മാറ്റുരക്കും. യു.പി.സി കണ്ണൂർ, തൃശൂർ കൊടിമരം എന്നീ ടീമുകളും ഐ.പി.എൽ ഫോർമാറ്റിലുള്ള നോക്കൗട്ട് റൗണ്ടുകളിൽ എത്തിയിരുന്നു.
കാലിക്കറ്റ് ബാഗ്ദി, പത്തനംതിട്ട റൈസിങ് സ്റ്റാർസ്, മലപ്പുറം റോയൽസ് എന്നിവരായിരുന്നു ടൂർണമെന്റിൽ മത്സരിച്ച മറ്റു ടീമുകൾ. നാളെ രാത്രി ഒമ്പതിന് ഖാലിദ് ബിൻ വലീദ് ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക.
ഫൈനൽ മത്സര ചടങ്ങുകളിൽ ജിദ്ദയിലെ പ്രധാന വ്യക്തിത്വങ്ങൾ പങ്കെടുക്കും. തുടർന്ന് നടക്കുന്ന കലാപരിപാടികൾ വിവിധ ടീമുകളിലെ കലാകാരന്മാർ നയിക്കും. എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഫൈനൽ മത്സര വേദിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

