Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​സാ​ൻ പ്രീ​മി​യ​ർ...

ജി​സാ​ൻ പ്രീ​മി​യ​ർ ക്രി​ക്ക​റ്റ് ലീ​ഗ് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി; അ​ൽ അ​സ്വാ​ദി​നെ ത​ക​ർ​ത്ത് സൂ​പ്പ​ർ ഏ​ഷ്യ ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന് കി​രീ​ടം

text_fields
bookmark_border
ജി​സാ​ൻ പ്രീ​മി​യ​ർ ക്രി​ക്ക​റ്റ് ലീ​ഗ് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി; അ​ൽ അ​സ്വാ​ദി​നെ ത​ക​ർ​ത്ത് സൂ​പ്പ​ർ   ഏ​ഷ്യ ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന് കി​രീ​ടം
cancel

ജി​സാ​ൻ: വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജി​സാ​ൻ പ്രീ​മി​യ​ർ ക്രി​ക്ക​റ്റ് ലീ​ഗ് (ജെ.​പി.​സി.​എ​ൽ) ചാ​മ്പ്യ​ൻ​സ് ട്രോ​ഫി 2025-26 സീ​സ​ണി​ൽ സൂ​പ്പ​ർ ഏ​ഷ്യ ക്രി​ക്ക​റ്റ് ക്ല​ബ്ബ് ജേ​താ​ക്ക​ളാ​യി. ആ​കെ 14 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ്ണ​മെൻറി​ന്റെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ അ​ൽ അ​സ്വാ​ദ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സൂ​പ്പ​ർ ഏ​ഷ്യ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

ഫൈ​ന​ലി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ൽ അ​സ്വാ​ദ് നി​ശ്ചി​ത 20 ഓ​വ​റി​ൽ 154 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സൂ​പ്പ​ർ ഏ​ഷ്യ ക്രി​ക്ക​റ്റ് ക്ല​ബ്ബ് 13.3 ഓ​വ​റി​ൽ ത​ന്നെ ല​ക്ഷ്യം മ​റി​ക​ട​ന്ന് വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യു​മാ​യി​രു​ന്നു. 67 റ​ൺ​സ് നേ​ടി​യ സു​ബൈ​ർ ബ​ട്ടാ​ണ് മാ​ൻ ഓ​ഫ് ദി ​മാ​ച്ച്. സ​മാ​പ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ല്ലാ​യി വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും വി​ത​ര​ണം ചെ​യ്തു. റ​ണ്ണേ​ഴ്സി​നു​ള്ള അ​ൽ അ​സ്വാ​ദ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​നു​ള്ള ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും സ​മ്മാ​നി​ച്ചു. മ​റ്റ് വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ ജെ.​പി.​സി.​എ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഖി​സ്റു​ഖാ​ൻ ബ​ഹ്‌​ലൂ​ൽ, മു​ഹ​മ്മ​ദ് മു​സ്ത​ഫ ബെ​യ്ഗ്, ജ​മാ​ൽ പ​ത്ത​പ്പി​രി​യം, ക​മാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. ടൂ​ർ​ണ്ണ​മെൻറി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ളെ​യും താ​ര​ങ്ങ​ളെ​യും അ​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് അ​തി​ഥി​ക​ളും ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsjizancricket club
News Summary - Jizan Premier Cricket League Champions Trophy: Super Asia Cricket Club clinches title after defeating Al Aswad
Next Story