ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കോവിഡ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു
text_fieldsജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കോവിഡ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചപ്പോൾ
ജിസാൻ: വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മലയാളികളടക്കമുള്ള 350 ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകരെ ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) ആദരിച്ചു. ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രി ഡയറക്‌ടറും റോയൽ ഫിസിഷ്യനുമായ ഡോ. ശൈഖ് റഹീൽ ബഷീർ ഓൺലൈനായി നടന്ന പരിപാടി ഉദ്ഘാടനം ചെയ്‌തു. പൊതുജനാരോഗ്യ വിദഗ്‌ധനും ലോക കേരളസഭാംഗവുമായ ഡോ. മുബാറക്ക് സാനി അധ്യക്ഷത വഹിച്ചു. പ്രശസ്‌ത ആരോഗ്യ വിദഗ്‌ധനും സംസ്ഥാന കോവിഡ് വിദഗ്‌ധ സമിതി അധ്യക്ഷനുമായ ഡോ. ബി. ഇഖ്ബാൽ മുഖ്യാതിഥിയായിരുന്നു. താഹ കൊല്ലേത്ത് ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ പരിചയപ്പെടുത്തി. ജിസാനിലെ ഡോക്ടറന്മാരും നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.
ഡോ. റബീബുദ്ദീൻ, ഡോ. രവികുമാർ, എം.കെ. ഓമനക്കുട്ടൻ, റസൽ കരുനാഗപ്പള്ളി, മനോജ് കുമാർ, സണ്ണി ഓതറ എന്നിവർ സംസാരിച്ചു. പ്രവിശ്യയിലെ ആരോഗ്യ പ്രവർത്തകരായ ഷീബ അബ്രഹാം, ജിപ്‌സി ജോർജ്ജ്, ജയമോൾ ഷിബു, ഷീലാ മണി, ജിബിൻ മാത്യു, അൻസി ജെയിംസ്, സിജി വർഗീസ്, ജോബി സൂസൻ, ജാൻസി ജോസഫ്, ആർഷ ശ്രീധർ, ജോമി ജോർജ്ജ്, ബിന്ദു രവീന്ദ്രൻ, സോണിമോൾ ജോൺ, പ്രിജിമോൾ വാസു, എലിസബത്ത് തോമസ്, ഹരിയത്ത് മാത്യു, ജിബിൻ മാത്യു, മെറിൻ ബെന്നി, ഷീജ സാജോ, വിനിജ വിശ്വം, ജിൻസി ബിജു, സെമി കുഞ്ഞുമോൾ, സജി വർഗീസ്, സജി ചരുവിള എന്നിവർ കോവിഡ് സേവന അനുഭവങ്ങൾ പങ്കുവെച്ചു. പ്രവിശ്യയിലെ വിവിധ ആശുപത്രികളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന ലളിതമായ ചടങ്ങുകളിൽ പ്രശംസാ പത്രങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൈമാറുമെന്ന് 'ജല' ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

