ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ കേന്ദ്ര സമ്മേളനം സമാപിച്ചു
text_fieldsജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ
ജിസാൻ: പ്രവാസികളുടെ സാമൂഹിക, സാംസ്കാരിക, കലാപ്രവർത്തനങ്ങളിൽ ജിസാൻ മേഖലയിൽ പ്രവർത്തിക്കുന്ന സാംസ്ക്കാരിക, മതേതര സംഘടനയായ ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) അഞ്ചാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. ജിസാനിലെ മുഗൾ റസ്റ്റാറന്റ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനം ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
പ്രവാസികൾ നേരിടുന്ന സാമൂഹിക മാറ്റങ്ങളും സാമ്പത്തിക വെല്ലുവിളികളും നേരിടാനുള്ള ശക്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കേന്ദ്ര സർക്കാറും കേരള സർക്കാരും പ്രവാസികളുടെ പുനരധിവാസത്തിനായി ഉചിതമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. രമേശ് മൂച്ചിക്കൽ അധ്യക്ഷത വഹിച്ചു. ജല സെക്രട്ടറിയേറ്റ് അംഗങ്ങൾ അടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സലാം കൂട്ടായി മുഖ്യാതിഥികളെയും വിവിധ യൂനിറ്റ് പ്രതിനിധികളെയും സ്വാഗതം ചെയ്തു. രക്ഷാധികാരികളായ താഹ കൊല്ലേത്ത്, മൊയ്തീൻ ഹാജി, ദേവൻ വെന്നിയൂർ, സണ്ണി ഓതറ തുടങ്ങിയവർ സംസാരിച്ചു. ജല ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഡോ. ജോ വർഗീസ് സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനത്തിലും യൂനിറ്റ് ചർച്ചയിലും വിവിധ യൂനിറ്റിലെ പ്രതിനിധികൾ പങ്കെടുത്തു . ഡോ. രമേഷ് മൂച്ചിക്കൽ, നൗഷാദ് പുതിയതോപ്പിൽ, അന്തുഷ ചെട്ടിപ്പടി, ഗഫൂർ പൊന്നാനി തുടങ്ങിയ പ്രവർത്തകർ പ്രവാസികൾ നേരിടുന്ന അടിയന്തിര പ്രാധാന്യമുള്ള വിവിധ പ്രശ്നങ്ങളെ അധികരിച്ചു പ്രമേയങ്ങൾ അവതരിപ്പിച്ചു. അനീഷ് നായർ രക്തസാക്ഷി പ്രമേയവും ഹനീഫ മുന്നിയൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. താഹ കൊല്ലേത്ത് പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. പുതിയതതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രതിനിധികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജോർജ് തോമസ് നന്ദി പറഞ്ഞു.
ഭാരവാഹികൾ: ഫൈസൽ മേലാറ്റൂർ (പ്രസിഡന്റ്), സലാം കൂട്ടായി (ജനറൽ സെക്രട്ടറി), ഡോ. ജോ വർഗീസ് (ട്രഷറർ), ദേവൻ വെന്നിയൂർ (മുഖ്യ രക്ഷാധികാരി), അനീഷ് നായർ, സണ്ണി ഓതറ (സെക്രട്ടറിമാർ), ഹനീഫ മുന്നിയൂർ, ഡോ. രമേശ് മൂച്ചിക്കൽ (വൈസ് പ്രസിഡന്റുമാർ), സണ്ണി ഓതറ, മനോജ് കുമാർ, മൊയ്തീൻ ഹാജി ചേലക്കര, താഹ കൊല്ലേത്ത്, സതീഷ് കുമാർ നീലാംബരി, ഓമനക്കുട്ടൻ (രക്ഷാധികാരി സമിതി അംഗങ്ങൾ), മനോജ് കുമാർ (ജീവകാരുണ്യ ചെയർമാൻ), ജോജോ തോമസ് (ജീവകാരുണ്യ കൺവീനർ), സതീഷ്കുമാർ നീലാംബരി (കലാ, സംസാകാരിക ചെയർമാൻ), ജബ്ബാർ പാലക്കാട് (കലാ, സംസ്കാരിക കൺവീനർ), ഗഫൂർ പൊന്നാനി (കായിക വിഭാഗം ചെയർമാൻ), ജോർജ് തോമസ് (കായിക വിഭാഗം കൺവീനർ), നൗഷാദ് പുതിയതോപ്പിൽ (മീഡിയ വിഭാഗം ചെയർമാൻ), മുനീർ നീരോൽപ്പാലം, ഹർഷദ് അമ്പയകുന്നുമ്മേൽ (മീഡിയ വിഭാഗം കൺവീനർമാർ) തുടങ്ങി 45 അംഗങ്ങൾ ഉൾകൊള്ളുന്ന കേന്ദ്ര കമ്മിറ്റിയാണ് സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

