ജിസാൻ ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ എം.ടി അനുസ്മരണം
text_fieldsജിസാൻ ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച എം.ടി അനുസ്മരണ പരിപാടി
സതീഷ് കുമാർ നീലാംബരി ഉദ്ഘാടനം ചെയ്യുന്നുJisan
Arts lovers
Association
ജിസാൻ: ജിസാൻ ആര്‍ട്ട്സ് ലവേഴ്സ് അസോസിയേഷൻ (ജല) 'എം.ടി എഴുത്തിന്റെ പെരുന്തച്ചൻ' എന്ന പേരിൽ അനുസ്മരണം സംഘടിപ്പിച്ചു. ജല ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി ഉദ്ഘാടനം ചെയ്തു.
മലയാളികളുടെ വായനയും സാഹിത്യ അഭിരുചികളെയും ആറു പതിറ്റാണ്ടുകളായി പ്രചോദിപ്പിച്ചു കൊണ്ടിരുന്ന എം.ടി എന്ന രണ്ടക്ഷരം മലയാള ഭാഷ ഉള്ള കാലം വരെ മായാതെ നിലനിൽക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലക്കും എം.ടി വാസുദേവൻ നായർ നൽകിയ വിലപ്പെട്ട സംഭാവനകൾ ആദ്ദേഹം അനുസ്മരിച്ചു.
ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. മലയാളികളുടെ ജീവിതവും സംസ്കാരവും ശാന്തമായൊഴുകുന്ന നിളാ നദി പോലെ തന്റെ കൃതികളിലൂടെ ലോകത്തിനു പരിചയപ്പെടുത്തുക മാത്രമല്ല അത് വായനക്കാർക്ക് മുമ്പിൽ തന്റെ ചലച്ചിത്രങ്ങളിലൂടെ ദൃശ്യവത്കരിക്കുക വഴി എം.ടി സാഹിത്യത്തിൽ തന്നെ വേറിട്ട സിംഹാസനം നേടുകയായിരുന്നുവെന്ന് മലയാളം മിഷൻ ജിസാൻ മേഖല കോഓർഡിനേറ്ററും, ജല വൈസ് പ്രസിഡന്റുമായ ഡോ. രമേശ് മൂച്ചിക്കൽ അനുസ്മരിച്ചു. ജല സെക്രട്ടറി അനീഷ് നായർ, രക്ഷാധികാരി സണ്ണി ഓതറ, കേന്ദ്ര കമ്മിറ്റി അംഗം ഗഫൂർ പൊന്നാനി, ബാലൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
ജബ്ബാർ പാലക്കാട് സ്വാഗതവും ഹർഷാദ് നന്ദിയും പറഞ്ഞു. അന്തുഷ ചെട്ടിപ്പടി, ഗഫൂർ പൊന്നാനി, ഫാറൂഖ് ചെട്ടിപ്പടി, സമീർ, മുസ്തഫ, അഷ്റഫ് മണ്ണാർക്കാട്, അശോകൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

